യു​വാ​വി​നെ ആ​ക്ര​മി​ച്ച് ക​വ​ര്‍ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍.

കു​രി​ശു​പ​ള്ളി ജം​ഗ്ഷ​ന്‍ ഭാ​ഗ​ത്തു വ​ച്ച് വി​വി​ന്‍ വി​ശ്വ​നാ​ഥ​ന്‍ എ​ന്ന​യാ​ള്‍ ഓ​ടി​ച്ചു​വ​ന്ന ബൈ​ക്ക് ത​ട​ഞ്ഞു​നി​ര്‍ത്തി പി​ടി​ച്ചി​റ​ക്കു​ക​യും ഐ​സി​എ​ച്ച് ഭാ​ഗ​ത്തു​ള്ള വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി വ​ടി​കൊ​ണ്ട് ത​ല​യ്ക്കു​പി​ന്നി​ലി​ടി​ച്ചും നി​ല​ത്തി​ട്ട് ച​വി​ട്ടി​യും പ​രി​ക്കേ​ല്‍പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

author-image
Vineeth Sudhakar
New Update
IMG_1004

ഗാ​ന്ധി​ന​ഗ​ര്‍: യു​വാ​വി​നെ ആ​ക്ര​മി​ച്ച് ക​വ​ര്‍ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. ആ​ര്‍പ്പൂ​ക്ക​ര വി​ല്ലൂ​ന്നി കു​ള​ങ്ങ​ര​പ്പ​റ​മ്പി​ല്‍ സോ​ജു​മോ​ന്‍ സാ​ബു (23) ആ​ണ് ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടോ​ടെ ഗാ​ന്ധി​ന​ഗ​ര്‍ കു​രി​ശു​പ​ള്ളി ജം​ഗ്ഷ​ന്‍ ഭാ​ഗ​ത്തു വ​ച്ച് വി​വി​ന്‍ വി​ശ്വ​നാ​ഥ​ന്‍ എ​ന്ന​യാ​ള്‍ ഓ​ടി​ച്ചു​വ​ന്ന ബൈ​ക്ക് ത​ട​ഞ്ഞു​നി​ര്‍ത്തി പി​ടി​ച്ചി​റ​ക്കു​ക​യും ഐ​സി​എ​ച്ച് ഭാ​ഗ​ത്തു​ള്ള വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി വ​ടി​കൊ​ണ്ട് ത​ല​യ്ക്കു​പി​ന്നി​ലി​ടി​ച്ചും നി​ല​ത്തി​ട്ട് ച​വി​ട്ടി​യും പ​രി​ക്കേ​ല്‍പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​യാ​ളു​ടെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന 1140 രൂ​പ​യും 490 രൂ​പ വി​ല വ​രു​ന്ന മ​ദ്യ​വും ക​വ​രു​ക​യും 3600 രൂ​പ വി​ല വ​രു​ന്ന ഹെ​ഡ് മ​സാ​ജ​ര്‍ നി​ല​ത്ത​ടി​ച്ച് പൊ​ട്ടി​ച്ചു ന​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​വേ​യാ​ണ് സോ​ജു​മോ​ന്‍ സാ​ബു പി​ടി​യി​ലാ​യ​ത്.ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ആ​ന്‍റി സോ​ഷ്യ​ല്‍ ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട​തും കാ​പ്പാ നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ള്‍ നേ​രി​ട്ട​യാ​ളു​മാ​ണ് സോ​ജു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.