/kalakaumudi/media/media_files/2025/12/31/img_1005-2025-12-31-18-29-26.jpeg)
വി​ഴി​ഞ്ഞം : അം​ഗ​പ​രി​മി​ത​ന്‍റെ വീ​ടാ​ക്ര​മി​ച്ചു വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ പി​ടി​യി​ൽ.പ്ര​തി​ക​ളാ​യ കോ​ട്ടു​കാ​ൽ പു​ത്ത​ളം ശ​ര​ണാ​ല​യ​ത്തി​നു സ​മീ​പം അ​മ്പ​ലം​ത​ട്ട് വീ​ട്ടി​ൽ ഷാ​ഹു​ൽ രാ​ജ് (25), അ​തി​യ​ന്നൂ​ർ താ​ന്നി​മൂ​ട് അ​വ​ണാ​കു​ഴി മ​ണ​ലു​വി​ള പൊ​റ്റ​വി​ള വീ​ട്ടി​ൽ ആ​ക്രി എ​ന്നു വി​ളി​ക്കു​ന്ന ശ​ര​ത്ത് (26) എ​ന്നി​വ​രാ​ണ് കാ​ഞ്ഞി​രം​കു​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.അം​ഗ​പ​രി​മി​ത​നാ​യ കോ​ട്ടു​കാ​ൽ പു​ത്ത​ളം മാ​ന​സി​യി​ൽ രാ​ജ​ശേ​ഖ​ര​ന്‍റെ വീ​ട്ടി​ലാ​ണ് പ്ര​തി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഡി​സം​ബ​ർ മൂ​ന്നി​നു വെ​ളു​പ്പി​നു മൂ​ന്നു മ​ണി​ക്കു വെ​ട്ടു​ക​ത്തി​യു​മാ​യി അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി​ക​ൾ ജ​ന​ൽ ഗ്ലാ​സു​ക​ളും, പോ​ർ​ച്ചി​ൽ ഒ​തു​ക്കി വ​ച്ചി​രു​ന്ന ബൈ​ക്കും ഓ​ട്ടോ​റി​ക്ഷ​യും അ​ടി​ച്ചു ത​ക​ർ​ത്തു. ഇ​തു​കൂ​ടാ​തെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ക​ട​യു​ടെ വാ​തി​ൽ വെ​ട്ടി​പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി അ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്കു കേ​ടു​വ​രു​ത്തി​ക​യും പാ​ത്ര​ങ്ങ​ളും മ​റ്റും പു​റ​ത്തേ​യ് ക്കു വ​ലി​ച്ചെ​റി​ഞ്ഞു നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കു​ക​യും ചെ​യ്തു.
സം​ഭ​വ​ത്തി​നു​ശേ​ഷം ഒളിവിൽ പോയ പ്രതികൾ പ​ല സ്ഥ​ല​ത്തും മാ​റി​മാ​റി താ​മ​സി​ച്ചു വരുകെയാണ് റൂ​റ​ൽ എ​സ്പി സു​ദ​ർ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള പോലീസ് സ​ഘം മ​ണ്ണ​ന്ത​ല ഭാ​ഗ​ത്തു നി​ന്നും പ്രതികളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പിന്നീട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
