/kalakaumudi/media/media_files/2025/08/02/fight-2025-08-02-17-07-43.jpg)
പേ​രൂ​ര്‍​ക്ക​ട: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് വ​ലി​യ​ശാ​ല​യി​ല്‍ ഡി​വൈ​എ​ഫ്ഐ-​ബി​ജെ​പി സം​ഘ​ര്‍​ഷം. ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പ​രാ​തി​യി​ല്‍ ത​മ്പാ​നൂ​ര്‍ പോ​ലീ​സ് ര​ണ്ടു കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.ക​ഴി​ഞ്ഞ​ ദി​വ​സം രാ​ത്രി 12 മ​ണി​യോ​ടു​കൂ​ടി​യാ​ണ് അ​ക്ര​മ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. ഡി​വൈ​എ​ഫ് ഐ പ്ര​വ​ര്‍​ത്ത​ക​രാ​യ സ​ച്ചി​ന്‍, ശ്രീ​ഹ​രി എ​ന്നി​വ​ര്‍​ക്ക് ത​ല​യ് ക്കും കൈ​ക​ള്‍​ക്കും പ​രി​ക്കേ​റ്റു. തി​രി​ച്ചു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​യ കൃ​ഷ്ണ​കു​മാ​ര്‍, വി​ഘ്​നേ​ഷ്, മി​ഥു​ന്‍, മോ​ഹ​ന്‍, ഹ​രി​ജി​ത്ത്, അ​ഭി​ജി​ത്ത് എ​ന്നി​വ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ആ​ര്‍​എ​സ്എ​സ് ശാ​ഖ​യു​ടെ മു​ന്നി​ല്‍​ക്കൂ​ടി ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ഞ്ച​രി​ക്ക​രു​തെ​ന്നു പ​റ​ഞ്ഞു ദ​ണ്ഡ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഡി​വൈ​എ​ഫ്ഐ​യു​ടെ പ​രാ​തി.അ​തേ​സ​മ​യം ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​കോ​പ​ന​മി​ല്ലാ​തെ ത​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്. ബി​ജെപി പ്ര​വ​ര്‍​ത്ത​ക​രും പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. എ​ല്‍​ഡി​എ​ഫി​ന്‍റെ അ​ധീ​ന​ത​യി​ലാ​യി​രു​ന്ന വ​ലി​യ​ശാ​ല വാ​ര്‍​ഡി​ല്‍ ബി​ജെ​പി വി​ജ​യി​ച്ച​തി​നു​ശേ​ഷ​മാ​ണ് അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ണ്ടാ​യ​തെന്നു ബി​ജെ​പി പ്രാ​ദേ​ശി​ക നേ​തൃ​ത്വം പ​റ​യു​ന്നു.എ​ന്നാ​ല്‍ ത​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നു​ശേ​ഷം ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രേ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ന്നു​വെ​ന്നാ​ണ് ഇ​വ​രു​ടെ​യും പ​രാ​തി. സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന​വ​രെ പ്ര​തി​ചേ​ര്‍​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​താ​യി ത​മ്പാ​നൂ​ര്‍ പോ​ലീ​സ് അറീച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
