പോലീസിന് നേരെ കത്തി വീശി കൊലകക്കേസ് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്തുക്കൾ അറസ്റ്റിൽ

സംഭവ സ്ഥലത്ത് നിന്ന് ര​ക്ഷ​പ്പെ​ട്ട രാ​ഹു​ലി​നെ പോ​ലീ​സി​ന് ഇ​തു​വ​രേ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

author-image
Vineeth Sudhakar
New Update
IMG_1007

പാലക്കാട് : വ​ട​ക്ക​ഞ്ചേ​രി​യി​ൽ പോ​ലീ​സി​ന് നേ​രെ ക​ത്തി​വീ​ശിയ കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച യുവാക്കൾ അറസ്റ്റിൽ. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ ര​ക്ഷ​പെ​ടാ​ൻ സ​ഹാ​യി​ച്ച സു​ഹൃ​ത്തു​ക്ക​ളാണ് ഇപ്പോൾ അ​റ​സ്റ്റിലായത്.​അന​സ്(26) സ​ഫ​ർ(36) എ​ന്നി​വ​രാ​ണ് നിലവിൽ പി​ടി​യി​ലാ​യ​ത്.തി​ങ്ക​ളാ​ഴ്ച​യാ​ണ് കേസിന് ആസ്പദമായ  സം​ഭ​വം നടക്കുന്നത്. പീ​ച്ചി, മ​ണ്ണു​ത്തി സ്റ്റേ​ഷ​നു​ക​ളി​ലാ​യി എ​ട്ട് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് രാ​ഹു​ൽ. ഇയാൾ ഒ​ല്ലൂ​ക്ക​ര മു​ള​യം സി​നു ആ​ന്‍റ​ണി​യെ ഹെ​ൽ​മ​റ്റ് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പോ​ലീ​സ് കാ​റി​ൽ എ​ത്തിയപ്പോയാണ് ഇയാളെ രക്ഷിക്കാൻ യുവാക്കൾ പോലീസിന് നേരെ കത്തി വീശിയത്.സംഭവ സ്ഥലത്ത് നിന്ന് ര​ക്ഷ​പ്പെ​ട്ട രാ​ഹു​ലി​നെ പോ​ലീ​സി​ന് ഇ​തു​വ​രേ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.