/kalakaumudi/media/media_files/HsEGJbJosMcmqVpYjmqN.jpeg)
ഹരിയാന : ഹ​രി​യാ​ന​യി​ല്‍ യു​വ​തി​യെ ഓടുന്ന കാ​റി​നു​ള്ളി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി.​പീ​ഡ​ന​ത്തിനു ശേ​ഷം യു​വ​തി​യെ റോ​ഡി​ലേ​ക്കു വലിച്ചെറിയുകയായിരുന്നു.പെൺകുട്ടിക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.ഫ​രീ​ദാ​ബാ​ദി​ലാ​ണ് സം​ഭവം.25​ വയസ്സുള്ള പെൺകുട്ടിയെ ആണ് പ്രതികൾ കാറിൽ വെച്ചു പീഡനത്തിന് ഇരയാക്കിയത്..സം​ഭ​വ​ത്തി​ലിപ്പോൾ പോ​ലീ​സ് ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.ത​ല​യ്ക്കും മു​ഖ​ത്തും പ​രി​ക്കേ​റ്റ യു​വ​തി ഇപ്പോൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി സെ​ക്ട​ര്‍ 23 ലെ ​സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍നി​ന്ന് മ​ട​ങ്ങി വ​ര​വേ ക​ല്യാ​ണ്‍​പു​രി​യി​ലെ മെ​ട്രോ ചൗ​ക്കി​ലേ​ക്കു വാ​ഹ​നം കാ​ത്തു​നി​ല്‍​ക്കു​മ്പോ​ഴാ​ണ് വാ​നി​ലെ​ത്തി​യ സം​ഘം ലി​ഫ്റ്റ് ന​ല്‍​കു​ന്ന​ത്. ഇ​തി​നി​ടെ​യി​ലാ​ണ് സം​ഭ​വം.പി​ന്നീ​ട് വാ​ഹ​ന​ത്തി​ല്‍നിന്നു യു​വ​തി​യെ ത​ള്ളി​യി​ട്ടു. അ​വ​ശ​നി​ല​യി​ലാ​യ യു​വ​തി തന്റെ സ​ഹോ​ദ​രി​യെ വി​ളി​ച്ചു വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​രി സ്ഥ​ല​ത്തെ​ത്തി​യാ​ണ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.തുടർന്ന് സഹോദരിയാണ് പോലീസിൽ പരാതി നൽകിയത്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
