കേരളത്തിനുള്ളിൽ തീവ്രവാദം ലക്ഷ്യമിട്ട ആസാം സ്വദേശി അറസ്റ്റിൽ

സാമൂഹിക മാധ്യമങ്ങളിൽ മ​ത​വി​ദ്വേ​ഷം പ​ട​ർ​ത്തു​ന്ന പോ​സ്റ്റ​ർ ആ​സാം സ്വ​ദേ​ശി ക​യ്പ​മം​ഗ​ല​ത്ത് അ​റ​സ്റ്റി​ൽ. ആ​സാം മോ​റി​ഗോ​ൺ സ്വ​ദേ​ശി​യാ​യ റോ​ഷി​ദു​ൾ ഇ​സ്‌​ലാം (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

author-image
Vineeth Sudhakar
New Update
IMG_1009

തൃ​ശൂ​ർ: സാമൂഹിക മാധ്യമങ്ങളിൽ മ​ത​വി​ദ്വേ​ഷം പ​ട​ർ​ത്തു​ന്ന പോ​സ്റ്റ​ർ ആ​സാം സ്വ​ദേ​ശി ക​യ്പ​മം​ഗ​ല​ത്ത് അ​റ​സ്റ്റി​ൽ. ആ​സാം മോ​റി​ഗോ​ൺ സ്വ​ദേ​ശി​യാ​യ റോ​ഷി​ദു​ൾ ഇ​സ്‌​ലാം (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി ചെ​ന്ത്രാ​പ്പി​ന്നി ഭാ​ഗ​ത്തെ ഒ​രു പ​ന്ത​ൽ നി​ർ​മാ​ണ​ക്ക​മ്പ​നി​യി​ൽ ജോ​ലി​ക്കാ​ര​നാ​ണ് ഇ​യാ​ൾ. സൂ​ച​ന ല​ഭി​ച്ച​തി​നെത്തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​യാൾ പി​ടി​യി​ലാ​യ​ത്.ബം​ഗ്ലാ​ദേ​ശി​ലു​ള്ള ഇ​യാ​ളു​ടെ അ​മ്മാ​വ​നു​മാ​യി ഫോ​ൺ വ​ഴി​യും പാ​ക്കി​സ്ഥാ​നി​ലു​ള്ള ചി​ല വ്യ​ക്തി​ക​ളു​മാ​യി ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​ർ വ​ഴി​യും ഇ​യാ​ൾ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യും പോലീസ് കണ്ടെത്തി.ഇതു കൂടാതെ ഇയാൾ  പാ​ക്കി​സ്ഥാ​നി​ൽനി​ന്നു മാ​ര​ക പ്ര​ഹ​ര ശേ​ഷി​യു​ള്ള എ​കെ 47 തോ​ക്കു​ക​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യ​താ​യും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.ഇയാൾ കേരളത്തിൽ എത്തിയതിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരുകയാണ്.നിലവിൽ ഇയാളുടെ സുഹൃത്തുക്കളും ഫോണിൽ ഇയാൾ ബന്ധപ്പെട്ടവരും എല്ലാം സംശയത്തിന്റെ നിഴലിലാണ്.ഇയാൾ കേരളത്തിൽ എത്തിയതിനും ഇയാളെ കൊണ്ട് വന്ന ഏജന്റ് എഞ്ചിവരെയും പോലീസ് ചോദ്യം ചെയ്യാം തയ്യാറെടുക്കുയാണ്.