വടകരയിൽ കഞ്ചാവ് മിട്ടായി വിൽക്കാനെത്തിയ ബീഹാർ സ്വദേശി അറസ്റ്റിൽ

ക​ഞ്ചാ​വി​ല്‍ നി​ന്നും വേ​ര്‍​തി​രി​ച്ചെ​ടു​ത്ത ച​ര​സ് പോ​ലെ​യു​ള്ള ല​ഹ​രി ചേ​ര്‍​ത്ത മി​ഠാ​യി​കളാണ് ഇയാളുടെ പക്കൽ നിന്നും ക​ണ്ടെ​ത്തി​യ

author-image
Vineeth Sudhakar
New Update
IMG_1010

വ​ട​ക​ര: വ​ട​ക​ര ടൗ​ണി​ലെ ഒ​ന്തം റോ​ഡി​ല്‍​നി​ന്ന് മാ​ര​ക ല​ഹ​രി​യു​ള്ള 80 ക​ഞ്ചാ​വ് മി​ഠാ​യി​ക​ളു​മാ​യി ബി​ഹാ​ര്‍ സ​ദേ​ശി റ​ഹ്‌​മാ​നെ(44) എ​ക്‌​സൈ​സ് പി​ടി​കൂ​ടി. ക​ഞ്ചാ​വി​ല്‍ നി​ന്നും വേ​ര്‍​തി​രി​ച്ചെ​ടു​ത്ത ച​ര​സ് പോ​ലെ​യു​ള്ള ല​ഹ​രി ചേ​ര്‍​ത്ത മി​ഠാ​യി​കളാണ് ഇയാളുടെ പക്കൽ നിന്നും ക​ണ്ടെ​ത്തി​യ​ത്.പു​തു​വ​ർഷത്തിന്റെ  ഭാ​ഗ​മാ​യി വ​ട​ക​ര ടൗ​ണി​ല്‍ യു​വാ​ക്ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും വി​ല്‍​പ്പ​ന ന​ട​ത്താ​നാ​ണ് പ്ര​തി ക​ഞ്ചാ​വ് മി​ഠാ​യി കൈ​വ​ശം വ​ച്ച​തെ​ന്ന് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.വ​ട​ക​ര റേ​ഞ്ച് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​എം. ഷൈ​ലേ​ഷ് ന്റെ നേതൃത്വത്തിലുള്ള  സം​ഘ​മാ​ണ് ഇയാളിൽ നിന്ന് ക​ഞ്ചാ​വ് മി​ഠാ​യി പി​ടി​കൂ​ടി​യ​ത്.പുതുവത്സരം ലക്ഷ്യമിട്ട് ഇത്തരത്തിൽ നിരവധി മാരകമായ മയക്കു മരുന്നുകൾ കേരളത്തിൽ എത്തിയിട്ട് ഉണ്ട് എന്ന് എക്സൈസ് ഇൻസ്‌പെക്ടർ അറീച്ചു.നിലവിൽ കേരളത്തിൽ വളരെയധികം യുവാക്കളും കുട്ടികളും ആണ് ലഹരിക്ക് അടിമകൾ ആയിട്ടുള്ളത്.