യാത്രക്കാരെ ആക്രമിച്ചു പണം കവരാനുള്ള ശ്രമത്തിനിടെ പോലീസ് കസ്റ്റഡിയിലായി പ്രതികൾ

തൃ​​​ശൂ​​​ർ: കു​​​ട്ട​​​നെ​​​ല്ലൂ​​​രി​​​ൽ സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​ണ്ട അ​​​ഞ്ചം​​​ഗ ഹൈ​​​വേ ക​​​വ​​​ർ​​​ച്ച​​​സം​​​ഘ​​​ത്തെ ഒ​​​ല്ലൂ​​​ർ പോ​​​ലീ​​​സ് പി​​​ന്തു​​​ട​​​ർ​​​ന്നു പി​​​ടി​​​കൂ​​​ടുകയായിരുന്നു.

author-image
Vineeth Sudhakar
New Update
b0ca4d77-ddc4-4f75-afaa-69952ec224ac

​തൃ​​​ശൂ​​​ർ: കു​​​ട്ട​​​നെ​​​ല്ലൂ​​​രി​​​ൽ സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​ണ്ട അ​​​ഞ്ചം​​​ഗ ഹൈ​​​വേ ക​​​വ​​​ർ​​​ച്ച​​​സം​​​ഘ​​​ത്തെ ഒ​​​ല്ലൂ​​​ർ പോ​​​ലീ​​​സ് പി​​​ന്തു​​​ട​​​ർ​​​ന്നു പി​​​ടി​​​കൂ​​​ടി. ച​​​ങ്ങ​​​നാ​​​ശേ​​​രി ഫാ​​​ത്തി​​​മ​​​പു​​​രം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ വെ​​​ട്ടു​​​കു​​​ഴി​​​യി​​​ൽ സി​​​ജോ (31), പ​​​ള്ളി​​​വീ​​​ട് അ​​​ഫാ​​​ൻ (24), നാ​​​ട്ടി​​​ക എ​​​കെ​​​ജി ന​​​ഗ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ സു​​​ജീ​​​ഷ് (28), പ​​​ട്ടാ​​​ട്ട് മി​​​ഥു​​​ൻ (22), പെ​​​രി​​​ങ്ങോ​​​ട്ടു​​​ക​​​ര ചി​​​റ​​​യ​​​ത്ത് ധ​​​നേ​​​ഷ് (38) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.പാ​​​ത​​​യോ​​​ര​​​ത്തു വി​​​ശ്ര​​​മ​​​ത്തി​​​നാ​​​യി പാ​​​ർ​​​ക്കു​​​ചെ​​​യ്യു​​​ന്ന സ​​​മ​​​യ​​​ത്തു സ​​​ഞ്ചാ​​​രി​​​ക​​​ളെ ആ​​​ക്ര​​​മി​​​ച്ച് ക​​​വ​​​ർ​​​ച്ച​​​ ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ത​​​യാ​​​റെ​​​ടു​​​കയായിരുന്നുഅ​​​ഞ്ചം​​​ഗ​​​സം​​​ഘം. പ​​​ട്രോ​​​ളിം​​​ഗ് ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഒ​​​ല്ലൂ​​​ർ സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ജി​​​സ് മാ​​​ത്യു​​​വും സം​​​ഘ​​​വും ന​​​മ്പ​​​ർ പ്ലേ​​​റ്റ് ഇ​​​ല്ലാ​​​ത്ത വാ​​​ഹ​​​നം ക​​​ണ്ട് പ​​​രി​​​ശോ​​​ധി​​​ക്കാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ൾ ആ​​​യു​​​ധ​​​വു​​​മാ​​​യി പ്ര​​​തി​​​ക​​​ൾ വാ​​​ഹ​​​ന​​​ത്തി​​​ൽ ക​​​യ​​​റി അ​​​തി​​​വേ​​​ഗ​​​ത്തി​​​ൽ ഓ​​​ടി​​​ച്ചു​​​പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.പാ​​​ലി​​​യേ​​​ക്ക​​​ര ടോ​​​ൾ​​​പ്ലാ​​​സ​​​യി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ൾ ടോ​​​ൾ​​​പ്ലാ​​​സ​​​യി​​​ലെ ബാ​​​രി​​​യ​​​ർ ഇ​​​ടി​​​ച്ചു​​​തെ​​​റി​​​പ്പി​​​ച്ചു​​​പോ​​​വു​​​ക​​​യും പി​​​ൻ​​​തു​​​ട​​​ർ​​​ന്ന പോ​​​ലീ​​​സ് സം​​​ഘം ആ​​​മ്പ​​​ല്ലൂ​​​ർ ജം​​​ഗ്ഷ​​​നിൽ വച്ച് വാ​​​ഹ​​​ന​​​ത്തി​​​നു​​​മു​​​ന്നി​​​ൽ നി​​​ർ​​​ത്തി അ​​​തി​​​സാ​​​ഹ​​​സി​​​ക​​​മാ​​​യി പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.വാ​​​ഹ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ആ​​​യു​​​ധ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്തു. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​ക​​​ളെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.