അ​ട​ച്ചി​ട്ട വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്തു 10 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 10000 രൂ​പ​യും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ സ്ഥി​രം മോ​ഷ്ടാ​വ് പി​ടി​യി​ൽ

ക​ല്യാ​ണ​ത്ത​ട്ടി​പ്പു​കാ​ര​നാ​യ പാ​ല​ക്കാ​ട് വ​ട്ട​മ​ന്ന​പു​രം സ്വ​ദേ​ശി എം. ​ന​വാ​സി​നെ​യാ​ണ് (55) മ​ട്ട​ന്നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

author-image
Vineeth Sudhakar
New Update
7fee08d3-2688-452c-9fe8-797878b7c396

മ​ട്ട​ന്നൂ​ർ: അ​ട​ച്ചി​ട്ട വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്തു 10 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 10000 രൂ​പ​യും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ സ്ഥി​രം മോ​ഷ്ടാ​വ് പി​ടി​യി​ൽ. ക​ല്യാ​ണ​ത്ത​ട്ടി​പ്പു​കാ​ര​നാ​യ പാ​ല​ക്കാ​ട് വ​ട്ട​മ​ന്ന​പു​രം സ്വ​ദേ​ശി എം. ​ന​വാ​സി​നെ​യാ​ണ് (55) മ​ട്ട​ന്നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മോ​ഷ​ണ​ശേ​ഷം ക​ർ​ണാ​ട​ക​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മാ​റി​മാ​റി താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ന​വാ​സി​നെ ഇ​ന്നു രാ​വി​ലെ വ​യ​നാ​ട്ടി​ലെ കാ​ട്ടി​ക്കു​ള​ത്ത് വ​ച്ചാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.തെ​രൂ​ർ പാ​ല​യോ​ട്ടെ പൗ​ർ​ണ​മി​യി​ൽ ടി. ​നാ​രാ​യ​ണ​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. നാ​രാ​യ​ണ​ൻ ത​നി​ച്ചാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. ഈ ​മാ​സം 22ന് ​വീ​ട് പൂ​ട്ടി നാ​രാ​യ​ണ​ൻ മ​ക​ളു​ടെ ബെം​ഗ​ളൂ​രു​വി​ലെ വീ​ട്ടി​ൽ പോ​യി​രു​ന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ മു​ൻ വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി.

ഒ​രു ക​രി​മ​ണി മാ​ല, മൂ​ന്ന് മോ​തി​രം, ഒ​രു ക​മ്മ​ൽ എ​ന്നി​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്. മു​ൻ വ​ശ​ത്തെ വാ​തി​ൽ ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ക​ർ​ത്ത​ത്. വീ​ടി​നു ചു​റ്റും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും വീ​ടി​ന്‍റെ മു​ൻ ഭാ​ഗ​ത്തും പി​ൻ ഭാ​ഗ​ത്തും സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ ത​ക​ർ​ത്തു മോ​ഷ്ടാ​വ് കൊ​ണ്ടു​പോ​യി. എ​ന്നാ​ൽ ഒ​രു സി​സി​ടി​വി​യി​ൽ ഇ​യാ​ളു​ടെ ദൃ​ശ്യം പ​തി​ഞ്ഞി​രു​ന്നു