/kalakaumudi/media/media_files/2026/01/02/8372403b-83e6-4b91-b2fb-dd801f75840b-2026-01-02-20-33-35.jpeg)
മ​ണി​മ​ല: വീ​ട്ടി​ൽ ഊ​ണ്, എന്ന ബോർഡ് വെച്ചു മദ്യ കച്ചവടം നടത്തിയ ഹോട്ടൽ ഉടമ വി എസ് ബിജു മോനെ എക്സൈസ് അറസ്റ്റ് ചെയ്തു.ര​ഹ​സ്യ വി​വ​രം കി​ട്ടി​യ എ​ക്സൈ​സ് സം​ഘം വീട്ടിൽ വി​ശ​ദ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യതോടെ ഒ​ളി​പ്പി​ച്ചു​വ​ച്ചി​രു​ന്ന 76 കു​പ്പി മ​ദ്യം ക​ണ്ടെ​ടു​ത്തു.മ​ണി​മ​ല​യ്ക്ക് സ​മീ​പം ക​റി​ക്കാ​ട്ടൂ​രി​ലാ​ണ് വീ​ട്ടി​ൽ ഊ​ണ് ഹോ​ട്ട​ലി​ന്‍റെ മ​റ​വി​ൽ ന​ട​ന്ന മ​ദ്യ വി​ൽ​പ​ന പി​ടി​കൂ​ടി​യ​ത്. മ​ദ്യ​ക്ക​ച്ച​വ​ടം മ​ദ്യ​നി​രോ​ധ​ന ദി​വ​സ​മാ​യ മാ​സ​ത്തി​ലെ ആ​ദ്യ​ദി​ന​വും പു​തു​വ​ത്സ​ര​വും ഒ​ന്നി​ച്ചു​വ​ന്ന​തോ​ടെ ഇ​ര​ട്ടി ലാ​ഭ​ത്തി​ലാ​യി​രു​ന്നു അ​ന​ധി​കൃത കച്ചവടം.​വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ ര​ഹ​സ്യ അ​റ​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. സ​ർ​ക്കാ​ർ വ​ക മ​ദ്യ​വി​ൽ​പ​ന ശാ​ല​യി​ൽ നി​ന്നും പ​ല ത​വ​ണ​ക​ളി​ലാ​യി മ​ദ്യം വാ​ങ്ങി​ച്ച് വീ​ട്ടി​ൽ ശേ​ഖ​രി​ച്ച് കൂ​ടി​യ വി​ല​യ്ക്ക് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും സെ​യി​ൽ​സ് വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്കും വി​ൽ​ക്കു​ക​യാ​യി​രു​ന്നു.eകേ​സെ​ടു​ത്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.
.
എ​ക്സൈ​സ് എ​രു​മേ​ലി റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​ച്ച്. രാ​ജീ​വ്, അ​സി. ഇ​ൻ​സ്​പെ​ക്ട​ർ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​എ​സ്. ശ്രീ​ലേ​ഷ്, മാ​മ​ൻ ശാ​മു​വേ​ൽ, പി.​ആ​ർ. ര​തീ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ കെ.​വി. പ്ര​ശോ​ഭ്, വ​നി​ത സി​വി​ൽ ഓ​ഫീ​സ​ർ അ​ഞ്ജ​ലി കൃ​ഷ്ണ, ഡ്രൈ​വ​ർ ഷാ​ന​വാ​സ് എ​ന്നി​വ​രാ​ണ് റെ​യ്ഡ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
