രാഹുൽ മാങ്കൂട്ടത്തിന് കൈ നൽകാതെ ചെന്നിത്തല

author-image
Vineeth Sudhakar
New Update
IMG_1068

കോട്ടയം: ബലാത്സംഗക്കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ അവഗണിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്നം ജയന്തി ആഘോഷത്തിന് പെരുന്നയിൽ എൻ.എസ്.എസ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. മാധ്യമങ്ങൾ പകർത്തിയ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്.രമേശ് ചെന്നിത്തല വരുന്നത് കണ്ട് രാഹുൽ മാങ്കൂട്ടത്തിൽ കസേരിയിൽനിന്ന് എഴുന്നേൽക്കുകയായിരുന്നു. ഇത് രമേശ് ചെന്നിത്തല കണ്ടെങ്കിലും രാഹുലിനെ ഗൗനിക്കാതെ നടന്നുനീങ്ങുകയും ചെയ്തു.പാർട്ടിയിൽനിന്ന് പുറത്താണെങ്കിലും എൻ.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിൽ പി.ജെ. കുര്യൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി വിഷ്ണുനാഥ്, എം.കെ രാഘവൻ തുടങ്ങിയ നേതാക്കൾ ഇരുന്ന നിരയിൽ തന്നെയായിരുന്നു രാഹുലും ഇരുന്നത്.കഴിഞ്ഞ വർഷമാണ് രാഹുലിനെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിത ഗർഭഛിദ്രത്തിന് ഇരയാക്കി, ഭീഷണിപ്പെടുത്തി തുടങ്ങിയ പരാതികളാണ് രാഹുലിനെതിരെ ഉയർന്നത്. ഒന്നിലധികം യുവതികൾ സമാനമായ പരാതികളുമായി രംഗത്തെത്തിയിരുന്നു.ഈ വിവാദങ്ങളെത്തുടർന്ന് കോൺഗ്രസ് പാർട്ടി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.പിന്നീട് പോലീസ് കേസ് എടുത്തു.
 നിലവിൽ ചില കേസുകളിൽ അദ്ദേഹത്തിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം എന്നതടക്കമുള്ള കർശന നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്.ഏറ്റവും ഒടുവിലത്തെ വിവരങ്ങൾ പ്രകാരം, കേസുകൾ നിയമപരമായി തുടരുകയാണ്. അടുത്തിടെ നടന്ന എൻ.എസ്.എസ് മന്നം ജയന്തി ആഘോഷങ്ങളിൽ അദ്ദേഹം പങ്കെടുത്തത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെയും വാദം