/kalakaumudi/media/media_files/2025/11/21/fire-2025-11-21-07-03-13.jpg)
ചെ​ന്നൈ: ത​മി​ഴ്‌നാ​ട്ടി​ൽ കു​ടി​ലി​ന് തീ​യി​ട്ട് യു​വാ​വി​നെ​യും പ​ങ്കാ​ളി​യെ​യും അ​ജ്ഞാ​ത​ർ കൊ​ല​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാത്രിയിലാണ് സം​ഭ​വം.
തി​രു​വെ​ണ്ണ​മ​ലെ ജി​ല്ല​യി​ലെ പാ​ക്കി​രി​പാ​ള​യം ഗ്രാ​മ​ത്തി​ലെ ക​ർ​ഷ​ക​നാ​യ പി. ​ശ​ക്തി​വേ​ൽ (53), പ​ങ്കാ​ളി​യാ​യ എ​സ്. അ​മൃ​തം (40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.ശ​ക്തി​വേ​ൽ മൂ​ന്ന് വ​ർ​ഷം മു​മ്പ് ഭാ​ര്യ​യു​മാ​യി വേ​ർ​പി​രി​ഞ്ഞി​രു​ന്നു. ഇ​വ​ർ​ക്ക് മൂ​ന്ന് മ​ക്ക​ളു​ണ്ട്. ശ​ക്തി​വേ​ലി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്ന എ​സ്. ത​മി​ഴാ​ര​സി​യും മ​ക്ക​ളും ബം​ഗു​ളൂ​രു​വി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.അ​മൃ​ത​വും ഭ​ർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞി​രു​ന്നു. ഇ​വ​ർ​ക്ക് ര​ണ്ടു മ​ക്ക​ളു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ശ​ക്തി​വേ​ലും അ​മൃ​ത​വും വി​വാ​ഹം ക​ഴി​ക്കാ​തെ ഒ​ന്നി​ച്ച് ജീ​വി​ക്കു​യാ​ണ്.അയൽവാസികൾ അറിയിച്ചതറിഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ഫൊ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
