എ കെ ബാലന്റെ വിവാദപ്രസ്താവനയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ

വർഗീയതയെ തുറന്ന് കാണിക്കുമ്പോൾ മാധ്യമങ്ങൾ മതത്തിന് എതിരായ വിമർശനം എന്ന് പറയുന്നുവെന്നാണ് ​എം വി ​ഗോവിന്ദന്റെ വിമർശനം

author-image
Vineeth Sudhakar
New Update
IMG_1361

തിരുവനന്തപുരം: എ കെ ബാലന്റെ വിവാദപ്രസ്താവനയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. വർഗീയതയെ തുറന്ന് കാണിക്കുമ്പോൾ മാധ്യമങ്ങൾ മതത്തിന് എതിരായ വിമർശനം എന്ന് പറയുന്നുവെന്നാണ് ​എം വി ​ഗോവിന്ദന്റെ വിമർശനം. ആർഎസ്എസിനെതിരായ വിമർശനം ഹിന്ദു മതത്തിനു എതിരാണെന്നു വരുത്തുന്നുവെന്നും ജമഅത്തെ ഇസ്ലാമിക്ക് എതിരായ വിമർശനം മുസ്ലിങ്ങൾക്ക് എതിരെ ആണെന്ന് പ്രചരിപ്പിക്കുന്നുവെന്നും ​എം വി ​ഗോവിന്ദൻ പറഞ്ഞു. വർ​ഗീയ ശക്തികൾ ജനാധിപത്യത്തിന് ഭീഷണിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ്, എസ്ഐടി നടപടിയെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു. തന്ത്രിയെ പിടിക്കാൻ പാടില്ലെന്നുണ്ടോ എന്ന് ചോദിച്ച എം വി ഗോവിന്ദൻ അറസ്റ്റിൽ തീരുമാനമെടുക്കുന്നത് എസ്ഐടിയാണെന്നും ചൂണ്ടിക്കാട്ടി