/kalakaumudi/media/media_files/2025/08/02/fight-2025-08-02-17-07-43.jpg)
മലപ്പുറം: കീഴാറ്റൂർ താലപ്പൊലി മഹോത്സവത്തിനിടെ കൂട്ടയടി. കീഴാറ്റൂർ മുതുകുർശ്ശിക്കാവ് അയ്യപ്പ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ നാടൻപാട്ടിനിടെയാണ് രണ്ടു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ ഉണ്ടാകുകയും .പിന്നീട് അത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഗാനമേളയ്ക്ക് വലിയ തോതിൽ ആളുകളെത്തിയിരുന്നു.കൃത്യമായി ആളുകളെ നിയന്ത്രിക്കാൻ ക്ഷേത്ര ഭാരവാഹികൾക്ക് സാധിച്ചില്ല എന്നും പറയുന്നുണ്ട്. ആദ്യം നൃത്തച്ചുവടുകളിൽ തുടങ്ങുകയും പിന്നീടിത് കൂട്ടയടിയിലേക്ക് എത്തുകയുമായിരുന്നു.ഇരു വിഭാഗങ്ങൾ തമ്മിൽ നൃത്തം ചെയ്യുന്നതുമായി മത്സരിക്കുകയും ഇത് പതിയെ അടിയിൽ കലാശിക്കുകയും ആയിരുന്നു.ആർക്കും വലിയ പരിക്കുകൾ ഇല്ല.
ഉടൻ തന്നെ പോലീസ് ഇടപെട്ട് ലാത്തി വീശി ആളുകളെ നിയന്ത്രിക്കുക ആയിരുന്നു.കണ്ടാൽ അറിയുന്ന ആളുകളുടെ പേരിൽ നിലവിൽ പോലീസ് eകേസ്എടുത്തിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
