വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് വ​യോ​ധി​ക​ൻ മ​രു​മ​ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

ഫോണിൽ കളിച്ചു കൊണ്ടിരിക്കുന്ന മരുമകളെ ഇയാൾ ആക്രമിക്കുകയും വാക്കത്തി കൊണ്ട് വെട്ടുകയുമായിരുന്നു.

author-image
Vineeth Sudhakar
New Update
1afe2553-fd98-4d8a-9fb6-bfc68edb372d

കൊ​ച്ചി: വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് വ​യോ​ധി​ക​ൻ മ​രു​മ​ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കി​ഴ​ക്കേ​പ്രം പൊ​ന്നേ​ട​ത്ത് വീ​ട്ടി​ൽ രാ​ജ​ൻ (74) ആ​ണ് മ​ക​ന്‍റെ ഭാ​ര്യ​യാ​യ അ​നു​പ​യെ (34) വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. അ​നു​പ​യു​ടെ ക​ഴു​ത്തി​നാ​ണ് വെ​ട്ടേ​റ്റ​ത്.

പ​രി​ക്കേ​റ്റ യു​വ​തി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. മു​റി​യി​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച് കൊ​ണ്ടി​രു​ന്ന അ​നു​പ​യെ രാ​ജ​ൻ മ​ർ​ദി​ക്കു​ക​യും വാ​ക്ക​ത്തി കൊ​ണ്ട് ക​ഴു​ത്തി​ൽ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ സ​മ​യം അ​നു​പ​യു​ടെ ഭ​ർ​ത്താ​വാ​യ ജി​യേ​ഷ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. അ​നൂ​പ​യും ജി​യേ​ഷും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് വാ​ങ്ങി​യാ​ണ് അ​നു​പ ഈ ​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.സം​ഭ​വ ശേ​ഷം രാ​ജ​നെ പോ​ലീ​സ് വീ​ട്ടി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ചെ​റാ​യി തു​ണ്ട​ത്തും​ക​ട​വ് പ​രേ​ത​നാ​യ വി​ൽ​സ​ന്‍റെ​യും സ​രോ​ജി​നി​യു​ടെ​യും മ​ക​ളാ​ണ് അ​നു​പ