നിരവധി മോഷണ കേസിലെ പ്രതിയായ അഭിൻ ഷിബു മോഷ്ടിച്ച ബൈക്കുമായി പോലീസ് കസ്റ്റഡിയിൽ

മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിച്ച യുവാവ് പോലീസിന്‍റെ വാഹന പരിശോധനയ്ക്കിടെ അറസ്റ്റിലായി. കണ്ണൂര്‍ മൂലങ്കാലില്‍ വീട്ടില്‍ അഭിന്‍ ഷിബു(22)വിനെയാണ് കൊച്ചി സിറ്റി ഹാര്‍ബര്‍ പോലീസ് അറസ്റ്റ് ചെയ്തത്

author-image
Vineeth Sudhakar
New Update
67b188bf-7682-4035-85f8-ec9ecfb28c82

കൊച്ചി: മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിച്ച യുവാവ് പോലീസിന്‍റെ വാഹന പരിശോധനയ്ക്കിടെ അറസ്റ്റിലായി. കണ്ണൂര്‍ മൂലങ്കാലില്‍ വീട്ടില്‍ അഭിന്‍ ഷിബു(22)വിനെയാണ് കൊച്ചി സിറ്റി ഹാര്‍ബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകുന്നേരം 5.30 ന് തോപ്പുംപടി ബിഒടി സിഗ്നലിനു സമീപം എസ്‌ഐ അജയകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് അഭിന്‍ ഹെല്‍മറ്റ് ധരിക്കാതെ നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ എത്തിയത്. കണ്ണങ്ങാട്ട് ജംഗ്ഷനില്‍ നിന്നെത്തിയ ഇയാള്‍ക്ക് പോലീസിന്‍റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനായില്ല.തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലില്‍ തോപ്പുംപടി ഭാഗത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചതാണെന്ന് യുവാവ് പോലീസിനോട് സമ്മതിച്ചു. ഇയാള്‍ സമാനരീതിയിലുള്ള മോഷണം നടത്തിയിട്ടുണ്ടോയെന്നും കൂട്ടുപ്രതികളുണ്ടോയെന്നും പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും