കൊ​ച്ചി: കാ​ക്ക​നാ​ട് പ​ട​മു​ക​ളി​ല്‍ നാ​ലു പേ​രെ ആ​ക്ര​മി​ച്ച് അ​പ​ക​ട​കാ​രി​യാ​യ പി​റ്റ്ബു​ള്‍ ഇ​ന​ത്തി​ല്‍​പെ​ട്ട വ​ള​ര്‍​ത്തു​നാ​യ. പ​ട​മു​ക​ള്‍ സാ​റ്റ​ലൈ​റ്റ് ടൗ​ണ്‍​ഷി​പ്പ് ഭാ​ഗ​ത്തു വീ​ട്ടി​ല്‍ വ​ള​ര്‍​ത്തു​ന്ന പി​റ്റ്ബു​ള്‍ ഇ​ന​ത്തി​ല്‍​പെ​ട്ട വ​ള​ര്‍​ത്തു​ നാ​യ​യാ​ണ് നാ​ലു​പേ​രെ ക​ടി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 11ന് ​ആ​ണ് സം​ഭ​വം ന​ട​ന്ന​ത്
പി​റ്റ്ബു​ള്‍ നാ​യ​യു​ള്ള വീ​ടി​നു മു​ന്നി​ലൂ​ടെ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന അ​മ്മ​യെ​യും ഇ​രു​പ​തും പ​ത്തു വ​യ​സാ​യ ര​ണ്ടു മ​ക്ക​ളെ​യു​മാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. 20 വ​യ​സു​കാ​രി​യെ​യാ​ണ് നാ​യ ആ​ദ്യം ആ​ക്ര​മി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ വ​സ്ത്ര​ങ്ങ​ള്‍ ഒ​ക്കെ നാ​യ ക​ടി​ച്ചു കീ​റി. ഇ​തോ​ടെ നാ​യ​യെ ത​ട​യാ​നാ​യി എ​ത്തി​യ അ​യ​ല്‍​വാ​സി​ക്കും ക​ടി​യേ​റ്റു.
നാ​ലു​പേ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ പ​രി​ക്കു ഗു​രു​ത​ര​മ​ല്ല. പ​ട​മു​ക​ള്‍ സ്വ​ദേ​ശി​യാ​യ അ​നി​ക് ആ​ണ് നാ​യ​യു​ടെ ഉ​ട​മ​സ്ഥ​ന്‍. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ ആ​രും പോ​ലീ​സ് പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ അ​ല​ഞ്ഞു ന​ട​ന്ന പി​റ്റ്ബു​ള്‍ ഇ​ന​ത്തി​ല്‍​പെ​ട്ട മ​റ്റൊ​രു നാ​യ​യെ സൊ​സൈ​റ്റി ഫോ​ര്‍ പ്രി​വ​ന്‍​ഷ​ന്‍ ഓ​ഫ് ക്രൂ​വ​ല്‍​റ്റി ടു ​അ​നി​മ​ല്‍​സ് - എ​സ്പി​സി​എ സം​ഘം എ​ത്തി പി​ടി​കൂ​ടി​യി​രു​ന്നു. ഷെ​ല്‍​ട്ട​ര്‍ ഹോ​മി​ലേ​ക്കു മാ​റ്റി​യ നാ​യ​യു​ടെ ഉ​ട​മ​യെ ക​ണ്ടെ​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
