കോഴിക്കോട് കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സുപ്രധാന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം ബിജെപി സ്വന്തമാക്കി

കോർപ്പറേഷനിലെ നികുതികാര്യ സ്ഥിരം സമിതി (Taxation Standing Committee) അധ്യക്ഷസ്ഥാനത്തേയ്ക്ക് ബിജെപിയുടെ വിനീത സജീവൻ തിരഞ്ഞെടുക്കപ്പെട്ടു

author-image
Vineeth Sudhakar
New Update
c5d79218-6823-433c-a994-0bb66b5e1e09

കോഴിക്കോട് :കോഴിക്കോട് കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സുപ്രധാന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം ബിജെപി സ്വന്തമാക്കി. കോർപ്പറേഷനിലെ നികുതികാര്യ സ്ഥിരം സമിതി (Taxation Standing Committee) അധ്യക്ഷസ്ഥാനത്തേയ്ക്ക് ബിജെപിയുടെ വിനീത സജീവൻ തിരഞ്ഞെടുക്കപ്പെട്ടു. സിവിൽ സ്റ്റേഷൻ വാർഡിൽ നിന്നുള്ള കൗൺസിലറാണ് വിനീത സജീവൻ. എൽഡിഎഫ് അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിനെത്തുടർന്ന് നടന്ന നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് ഈ വിജയം കൈവന്നത്.നികുതികാര്യ സ്ഥിരം സമിതിയിൽ എൽഡിഎഫിനും യുഡിഎഫിനും ബിജെപിക്കും തുല്യശക്തികളായ അംഗങ്ങളാണുള്ളത്. ബിജെപിക്ക് നാല് അംഗങ്ങളും യുഡിഎഫിന് നാല് അംഗങ്ങളും എൽഡിഎഫിന് ഒരു അംഗവുമാണ് ഈ സമിതിയിലുള്ളത്. വോട്ടെടുപ്പ് നടന്നപ്പോൾ എൽഡിഎഫ് അംഗം വിട്ടുനിന്നു. ഇതോടെ ബിജെപി - യുഡിഎഫ് അംഗങ്ങൾ തമ്മിൽ വോട്ടുകൾ തുല്യമായി (4-4). തുടർന്നാണ് വിജയിയെ നിശ്ചയിക്കാൻ നറുക്കെടുപ്പ് നടത്തിയത്. നറുക്ക് ബിജെപിയുടെ വിനീത സജീവന് അനുകൂലമാകുകയായിരുന്നു.