/kalakaumudi/media/media_files/2026/01/14/640e3f71-087b-470a-ac7b-a3affd65b2e7-2026-01-14-20-00-55.jpeg)
ഫോ​ർ​ട്ടു​കൊ​ച്ചി: കാ​ൽ​ന​ട​യാ​ത്രി​ക​നെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മാ​നാ​ശേ​രി വ​ലി​യ വീ​ട്ടി​ല്‍ ജോ​സ​ഫി​ന്‍റെ മ​ക​ന്‍ വി.​ജെ. ഷാ​ഹു​ല്‍ (24) ആ​ണ് മ​രി​ച്ച​ത്.
തൊ​മ്മ​ശേ​രി ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ 10.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചെ​ല്ലാ​നം ഫോ​ര്‍​ട്ടു​കൊ​ച്ചി തീ​ര​ദേ​ശ റോ​ഡി​ലൂ​ടെ ഷാ​ഹു​ല്‍ ബൈ​ക്കി​ല്‍ വ​ര​വെ, റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ളെ ബൈ​ക്ക് ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് ബൈ​ക്ക് സ​മീ​പ​ത്തെ വൈ​ദ്യു​ത പോ​സ്റ്റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
റോ​ഡി​ൽ ത​ല​യ​ടി​ച്ച് വീ​ണ ഷാ​ഹു​ലി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. അ​പ​ക​ട​സ​മ​യം അ​തു​വ​ഴി വ​ന്ന മ​ട്ടാ​ഞ്ചേ​രി ജോ​യി​ന്‍റ് ആ​ര്‍​ടി ഓ​ഫീ​സി​ലെ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഷെ​റി​ന്‍ ന്യൂ​മാ​ന്‍, അ​സി. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ മു​ജീ​ബ് റ​ഹ്മാ​ന്‍, ഷൈ​ന്‍ എ​സ്. ദേ​വ് എ​ന്നി​വ​ര്‍ ചേ​ർ​ന്ന് ഷാ​ഹു​ലി​നെ പ​ന​യ​പ്പി​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.സം​സ്കാ​രം ഇ​ന്ന് 11.30ന് ​മാ​നാ​ശേ​രി സെ​ന്‍റ് മൈ​ക്കി​ള്‍ ദേ​വാ​ല​യ​ത്തി​ല്‍ വെച്ച് നടന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
