ക​ർ​ണാ​ട​ക​യി​ൽ കാ​ണാ​താ​യ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

എന്നാൽ ജ​നു​വ​രി 31 ന് ​ഓ​ട​യി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് ​ഓട പരിശോധിച്ചപ്പോൾ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​റ​ന്ന് കി​ട​ക്കു​ന്ന ഓ​ട​യി​ൽ മൃ​ത​ദേ​ഹം പൊ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു

author-image
Vineeth Sudhakar
New Update
716bfd27-c7aa-408c-855d-b45322a15cd9

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കാ​ണാ​താ​യ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്രീ​തം എ​ന്ന 13 വയസുള്ള കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

ക​ന​ക​പു​ര റോ​ഡി​ൽ പൈ​പ്പ്‌​ലൈ​ൻ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​ന് സ​മീ​പ​മു​ള്ള ഓ​ട​യി​ൽ നി​ന്നാ​ണ്  മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജ​നു​വ​രി 29 ന് ​കു​ട്ടി​യെകാണാതായതിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു.എന്നാൽ കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല .തുടർന്ന് കുട്ടിയെ കാ​ണാ​നി​ല്ലെ​ന്ന് കാണിച്ചു കൊണ്ട് പ്രീ​ത​ത്തി​ന്‍റെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.പോലീസ് കാര്യമായി അന്വേഷിച്ചു എങ്കിലും പ്രത്യേകിച്ച് തെളിവുകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.

എന്നാൽ ജ​നു​വ​രി 31 ന് ​ഓ​ട​യി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് ​ഓട പരിശോധിച്ചപ്പോൾ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​റ​ന്ന് കി​ട​ക്കു​ന്ന ഓ​ട​യി​ൽ മൃ​ത​ദേ​ഹം പൊ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.

പ്രീ​തം അ​ബ​ദ്ധ​ത്തി​ൽ വീ​ണ​താ​ണോ എ​ന്നും ഓ​ട തു​റ​ന്ന​താ​രാ​ണ് എ​ന്നു​മു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ പോ​ലീ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.നിലവിൽ അപകട മരണമായി കണക്കാക്കുന്നുണ്ട് എങ്കിലും കൊലപാതകമോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ ആരെങ്കിലും കുട്ടിയെ തള്ളിയിട്ടതാണോ എന്നാ രീതിയിലുമുള്ള അന്വേഷണം നടന്ന് വരുകയാണ്