ന്യൂസ് ക്ലിക്ക് കേസിൽ ഡൽഹി പൊലീസിന് തിരിച്ചടി; സ്ഥാപകൻ പ്രബീർ പുരകായസ്തയെ വിട്ടയക്കാൻ സുപ്രീം കോടതി വിധി

റിമാൻഡ് അപേക്ഷ അഭിഭാഷകനും പ്രബീറിനും നൽകിയില്ലെന്ന കാര്യം വ്യക്തമാക്കിയാണ് കോടതി നടപടി. അതെസമയം വീണ്ടും അറസ്റ്റ് എന്ന കാര്യത്തിൽ നിയമപരമായി നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

author-image
Greeshma Rakesh
Updated On
New Update
newsclick case

newsclick founder prabir purakayastha

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: യുഎപിഎ കേസിൽ അറസ്റ്റിലായ ന്യൂസ് ക്ലിക്ക് സ്ഥാപകനും, എഡിറ്റർ ഇൻ ചീഫുമായ പ്രബിർ പുർകായസ്തയെ ഉടൻ വിട്ടയക്കണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. പ്രബീർ പുരകായസ്‌തയുടെ അറസ്റ്റും റിമാൻ്റും നിയമവിരുദ്ധമെന്ന് ചൂണ്ടികാട്ടിയാണ് കോടതി വിധി.

 ജസ്റ്റിസ് ബിആർ ഗവി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.റിമാൻഡ് അപേക്ഷ അഭിഭാഷകനും പ്രബീറിനും നൽകിയില്ലെന്ന കാര്യം വ്യക്തമാക്കിയാണ് കോടതി നടപടി. അതെസമയം വീണ്ടും അറസ്റ്റ് എന്ന കാര്യത്തിൽ നിയമപരമായി നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

2023 ഒക്ടോബർ മൂന്നിന് യുഎപിഎക്കൊപ്പം ക്രിമിനൽ ഗൂഢാലോചന, സമൂഹത്തിൽ സ്പർധ വളർത്തൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് പ്രബീർ പുരകായസ്തയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.മൂന്ന് ചൈനീസ് സ്ഥാപനങ്ങളിൽ നിന്നായി 115 കോടിയോളം രൂപ ന്യൂസ് ക്ലിക്കിലേക്കെത്തിയെന്നാണ്  ഇഡിയും,ഡൽഹി പോലീസിൻറെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും പറയുന്നത്. വിദേശ സംഭാവന സ്വീകരിച്ചതിൽ ചട്ടലംഘനം നടന്നെന്നാണ് ആരോപണം. 

ചൈനീസ് അനുകൂല പ്രചാരണത്തിന്  അമേരിക്കൻ വ്യവസായി നെവിൽറോയ് സിംഘാം 38 കോടിയോളം രൂപ  ഫണ്ടിംഗ് നടത്തിയെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരുന്നു നടപടി.2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്യുലറിസവുമായി ചേർന്ന് പുർകായസ്ത ഗൂഢാലോചന നടത്തിയെന്നും ആരോപണമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസർക്കാരിൻറെയും നിരന്തര വിമർശകരായിരുന്നു ന്യൂസ് ക്ലിക്ക്.

ഒക്‌ടോബർ മൂന്നിന് ഡൽഹിയിലെ 88 സ്ഥലങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലെ ഏഴ് സ്ഥലങ്ങളിലും റെയ്ഡ് നടത്തിയതായി പോലീസ് അറിയിച്ചു.ന്യൂസ്‌ക്ലിക്കിൻ്റെ ഓഫീസുകളിൽ നിന്നും മാധ്യമപ്രവർത്തകരുടെ വസതികളിൽ നിന്നും 300-ഓളം ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു.റെയ്ഡിനെ തുടർന്ന് ഒമ്പത് വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പെടെ 46 പേരെ സ്‌പെഷ്യൽ സെൽ ചോദ്യം ചെയ്തിരുന്നു.

 

 

 

 

Supreme Court delhi police newsclick case prabir purakayastha