/kalakaumudi/media/media_files/2025/06/26/image_search_1750944145539-2025-06-26-18-54-02.jpg)
ദില്ലി : ഇരുചക്ര വാഹനങ്ങൾക്ക് ടോൾ നികുതി ഏർപ്പെടുത്തിയെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ചില മാധ്യമ സ്ഥാപനങ്ങളെ വിമർശിച്ചു. മാധ്യമ സ്ഥാപനങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.ഇരുചക്ര വാഹനങ്ങൾക്ക് ടോൾ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ചില മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നു. അത്തരമൊരു തീരുമാനം കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല . ഇരുചക്ര വാഹനങ്ങൾക്ക് ടോൾ ഇളവ് നൽകുന്നത് പൂർണ്ണമായും തുടരും. സത്യം പരിശോധിക്കാതെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നത് ആരോഗ്യകരമായ പത്രപ്രവർത്തനത്തിന്റെ ലക്ഷണമല്ലന്ന് ഗഡ്കരി പറഞ്ഞു.നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും ഈ റിപ്പോർട്ട് നേരത്തെ തള്ളിയിരുന്നു.
വ്യാജ വാർത്തയെ തുടർന്ന് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് പാർട്ടി ദേശീയ വക്താവ് സുപ്രിയ ഇരുചക്ര വാഹനങ്ങൾക്ക് ടോൾ നികുതി ഏർപ്പെടുത്തിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കളിയാക്കി കൊണ്ട് എക്‌സിൽ പോസ്റ്റും ചെയ്തിരുന്നു
എക്സ് പോസ്റ്റിൽ കുറിച്ചത്
“മോദി സർക്കാരിന്റെ പിരിവ് തുടരുന്നു! ഇപ്പോൾ, ബൈക്ക് യാത്രികരിൽ നിന്ന് പോലും നിർബന്ധിതമായി ടോൾ നികുതി ഈടാക്കും. ടോൾ നികുതി അടയ്ക്കാൻ വിസമ്മതിക്കുന്ന ആർക്കും 2,000 രൂപ പിഴ ഈടാക്കും. 'നന്ദി' എന്നാണ് പോസ്റ്റിൽ കുറിച്ചത്.