കെജ്രിവാളിനെതിര എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ലഫ്. ഗവര്‍ണ്‍ര്‍

നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് ഗ്രൂപ്പില്‍ നിന്ന് രാഷ്ട്രീയ ധനസഹായം സ്വീകരിച്ചുവെന്ന ആരോപണത്തിലാണ് എന്‍ ഐ ഐ എ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

author-image
Sruthi
New Update
Kejriwal

NIA Probe Against Arvind Kejriwal Lt Governors New Claim

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിര എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ലഫ്. ഗവര്‍ണ്‍ര്‍ വികെ സക്‌സേന. നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് ഗ്രൂപ്പില്‍ നിന്ന് രാഷ്ട്രീയ ധനസഹായം സ്വീകരിച്ചുവെന്ന ആരോപണത്തിലാണ് എന്‍ ഐ ഐ എ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ഡല്‍ഹി മദ്യ നയ അഴിമതി കേസില്‍ ജയിലില്‍ കഴിയുകയാണ് കെജരിവാള്‍.കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിലാണ് സക്‌സേന എന്‍ ഐ എ അന്വേഷണ ആവശ്യം ഉന്നയിച്ചത്. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് ഖാലിസ്ഥാന്‍ ഗ്രൂപ്പുകളില്‍ നിന്ന് 16 മില്യണ്‍ ഡോളര്‍ ധനസഹായം ലഭിച്ചതായി ഗ്രൂപ്പ് നേചതാവ് ഗുര്‍പത്വന്ത് സിംഗ് പന്നുന്‍ പ്രഖ്യാപിക്കുന്ന ഒരു വീഡിയോ കത്തില്‍ സക്‌സേന പരാമര്‍ശിച്ചിട്ടുണ്ട്.ഈ സാമ്പത്തിക സഹായത്തിന് പകരമായി തീവ്രവാദി നേതാവ് ദേവേന്ദര്‍ പാല്‍ ഭുള്ളറിനെ മോചിപ്പിക്കാന്‍ സൗകര്യമൊരുക്കുമെന്ന് കെജ്രിവാള്‍ വാഗ്ദാനം ചെയ്തതായി കത്തില്‍ ആരോപിക്കുന്നു. ഒരു ഹിന്ദു മത സംഘടനയുടെ പരാതിയും മുന്‍ ആം ആദ്മി പ്രവര്‍ത്തകന്റെ ട്വീറ്റുകളും ഉദ്ധരിച്ചാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ കത്തില്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്.

അതേസമയം, കെജരിവാളിനെതിരെ അന്വേഷണം വേണമെന്ന ആവശ്യം പാര്‍ട്ടിക്കും അതിന്റെ നേതാവിനുമെതിരായ ഗൂഡാലോചനയാണെന്ന് മുതിര്‍ന്ന എ എ പി നേതാവ് നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ലഫ്. ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റാണ്. ബി ജെ പിയുടെ നിര്‍ദേശപ്രകാരം നടക്കുന്ന മറ്റൊരു ഗൂഢാലോചനയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.ആം ആദ്മി പാര്‍ട്ടിയും കേന്ദ്ര സര്‍ക്കാറും തമ്മില്‍ ദീര്‍ഘകാലമായി തുടരുന്ന കടുത്ത യുദ്ധത്തിലെ ഏറ്റവും പുതിയതാണ് ഈ ആരോപണങ്ങള്‍.

arvind kejriwal