നിരോധിത സംഘടനകളുമായി ബന്ധമുള്ളവരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്

നിരോധിത സംഘടനയായ ഹിജ്ബ്-ഇ-തക്കറുമായും അല്‍ ഉമ്മയുമായും ബന്ധമുള്ളവരുടെ വീടുകളിലാണ് റെയ്ഡ്.

author-image
anumol ps
New Update
nia

പ്രതീകാത്മക ചിത്രം

 

 ചെന്നൈ: തമിഴ്‌നാട്ടില്‍ നിരോധിത സംഘടനകളുമായി ബന്ധമുള്ളവരുടെ വീടുകളില്‍ റെയ്ഡ് നടത്തി എന്‍ഐഎ. ചെന്നൈ, തിരുച്ചിറപ്പള്ളി, ഈറോഡ്, കുംഭകോണം, പുതുക്കോട്ട എന്നിവിടങ്ങളിലായി 12 ഇടത്താണ് റെയ്ഡ് നടന്നത്. നിരോധിത സംഘടനയായ ഹിജ്ബ്-ഇ-തക്കറുമായും അല്‍ ഉമ്മയുമായും ബന്ധമുള്ളവരുടെ വീടുകളിലാണ് റെയ്ഡ്.

പുതുക്കോട്ട ജില്ലയിലെ മാത്തൂരില്‍ ചെന്നൈയില്‍ നിന്നുള്ള എന്‍ഐഎ സംഘവും ഈറോഡില്‍ കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘവുമാണ് പരിശോധന നടത്തുന്നത്. നിര്‍ണായകമായ രേഖകള്‍ എന്‍ഐഎ സംഘത്തിന് ലഭിച്ചതായാണ് സൂചന.

 

raid NIA tamilnadu