തമിഴ്‌നാട്ടില്‍ താപവൈദ്യുത നിലയത്തില്‍ അപകടം; 9 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റ അഞ്ചു പേരുടെ നില ഗുരുതരമാണ്. നിര്‍മാണ പ്രവര്‍ത്തനത്തിനിടെ യൂണിറ്റിന്റെ മുന്‍ഭാഗം തകര്‍ന്നുവീഴുകയായിരുന്നു.

author-image
Biju
New Update
ennur

ചെന്നൈ: എന്നൂരിലെ താപവൈദ്യുത നിലയത്തിലെ പുതിയ യൂണിറ്റിന്റെ നിര്‍മാണ സ്ഥലത്ത് ഉണ്ടായ അപകടത്തില്‍ 9 മരണം. നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റ അഞ്ചു പേരുടെ നില ഗുരുതരമാണ്. നിര്‍മാണ പ്രവര്‍ത്തനത്തിനിടെ യൂണിറ്റിന്റെ മുന്‍ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. 

മരിച്ചവര്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ആണെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ ചെന്നൈയിലെ സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.