ഒഡീഷയില്‍ ഇടിമിന്നലേറ്റ് ഒമ്പത് പേര്‍ മരിച്ചു

നിലവിലുളള സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് ജില്ലാ അടിയന്തര ഓഫീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

author-image
Sneha SB
New Update
minnal

ഭുവനേശ്വര്‍:ഒഡീഷയില്‍ വെള്ളിയാഴ്ചയുണ്ടായ ഇടിമിന്നലില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.കോരാപുട്ട് ജില്ലയില്‍ മൂന്നുപേരും ജാജ്പൂര്‍,ഗഞ്ചം ജില്ലകളില്‍ രണ്ടുപേരും ധെങ്കനാല്‍,ഗജപതി ജില്ലകളില്‍ ഒരാള്‍ വീതവും മരിച്ചു.ഗുരുതരമായ പരിക്കുകളോടെ 65 വയസ്സുള്ള ഹിംഗു മണ്ടിംഗ എന്നയാളെ ലക്ഷ്മിപൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു, അവിടെ അദ്ദേഹം ഇപ്പോള്‍ ചികിത്സയിലാണ്. നിലവിലുളള സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് ജില്ലാ അടിയന്തര ഓഫീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി അയച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഒഡീഷയിലെ കോരാപുട്ട്, കട്ടക്ക്, ഖുര്‍ദ , നയാഗഡ് , ജാജ്പൂര്‍ , ബാലസോര്‍ , ഗഞ്ചം എന്നിവയുള്‍പ്പെടെ നിരവധി ജില്ലകളില്‍ ഉച്ചകഴിഞ്ഞ് ഇടിമിന്നലോട് കൂടിയ മഴ , മിന്നല്‍ ,  ആലിപ്പഴ വീഴ്ച എന്നിവയ്ക്കുളള സാധ്യതയുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ മേഖലകളില്‍ റെഡ് അലേര്‍ട്ട് മുന്നറിയിപ്പും ഉണ്ടായിരുന്നു.

 

Natural Disasters lightning odisha