അഴിമതി സര്‍ക്കാര്‍, സാമ്പത്തിക മാനേജ്‌മെന്റ് പരാജയം; കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച് നിര്‍മല സീതാരാമന്‍

കടമെടുക്കുന്നതിന്റെ പരിധിയും കടന്നാണ് കേരളത്തിന്റെ കടമെടുപ്പ്. ബജറ്റിന് പുറത്ത് വലിയ തോതില്‍ കേരളം കടമെടുക്കുന്നു

author-image
Rajesh T L
New Update
Nirmala sitharaman

നിര്‍മല സീതാരാമന്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തിരുവനന്തപുരം: കേരളത്തില്‍ അഴിമതിയുടെ പരമ്പയാണെന്നും സാമ്പത്തിക മാനേജ്‌മെന്റ് പരാജയമാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. തിരുവനന്തപുരത്ത് എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. 

തുടര്‍ച്ചയായി കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് പരാജയമാണ്. 2016 മുതല്‍ അതാണ് സ്ഥിതി. കടമെടുക്കുന്നതിന്റെ പരിധിയും കടന്നാണ് കേരളത്തിന്റെ കടമെടുപ്പ്. ബജറ്റിന് പുറത്ത് വലിയ തോതില്‍ കേരളം കടമെടുക്കുന്നു. തിരിച്ചടയ്ക്കാനും പണമില്ലെന്നും ട്രഷറി പണം ഉപയോഗിച്ചാണ് തിരിച്ചടയ്ക്കുന്നതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

കേരളത്തിലെ തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ എന്നിങ്ങനെ കേരളത്തില്‍ അഴിമതിയുടെ പരമ്പരയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. 

 

kerala BJP narendra modi nirmala sitharaman ldf government cpm kerala