/kalakaumudi/media/media_files/jJnuSMdXRIPty5flZow5.jpeg)
നിതിൻ ഗഡ്കരി
മുംബൈ: 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ സഖ്യത്തിലെ മുതിർന്ന നേതാവ് തനിക്ക് പ്രധാനമന്ത്രിപദം വാ​ഗ്ദാനം ചെയ്ത് സമീപിച്ചതായി കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി. എന്നാൽ, താൻ ആ വാ​ഗ്ദാനം നിരസിച്ചു. ഒരു പ്രത്യയശാസ്ത്രം പിന്തുടരുന്ന ആളാണ് താനെന്ന് അദ്ദേഹത്തോട് പറഞ്ഞതായും ​മന്ത്രി വ്യക്തമാക്കി.
നാ​ഗ്പുരിൽ മാധ്യമ അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഒരു പ്രത്യയശാസ്ത്രവും ചിന്താരീതിയും പിന്തുടരുന്ന വ്യക്തിയാണ് ഞാൻ. സ്വപ്നത്തിൽ പോലും വിചാരിക്കാത്തതെല്ലാം തന്ന പാർട്ടിയിലാണ് ഇപ്പോഴുള്ളത്. ഒരു വാ​ഗ്ദാനത്തിനും തന്നെ പ്രലോഭിപ്പിക്കാനാവില്ല', എന്ന് നേതാവിന് മറുപടി നൽകിയതായും ​ഗഡ്കരി പറഞ്ഞു. അതേസമയം, പ്രതിപക്ഷത്ത് നിന്നും ആരാണ് തന്നെ സമീപിച്ചതെന്ന് ​ഗഡ്കരി വെളിപ്പെടുത്തിയില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
