/kalakaumudi/media/media_files/2025/12/15/nabeen-2025-12-15-14-34-31.jpg)
ന്യൂഡൽഹി :ബിഹാർമന്ത്രി നിതിൻ നബീനെ ബിജെപി ദേശീയ വർക്കിങ് പ്രസിഡന്റായി പാർട്ടി പാർലമെന്ററി ബോർഡ് നിയമിച്ചു .
ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് നാല്പത്തിയഞ്ചുകാരനായ നബീൻ .
ഇദ്ദേഹം ജെ പി നഡ്ഡയുടെ പിൻഗാമി ആയേക്കും .
ബീഹാറിൽ റോഡ് നിർമ്മാണ വകുപ്പ് ചുമതലയുള്ള മന്ത്രിയാണ് ശക്തനായ ആർ എസ് എസ് പശ്ചാത്തലമുള്ള നിതിൻ .
അന്തരിച്ച ബിജെപി നേതാവ് നബീൻ കിഷോർ സിൻഹയുടെ മകനാണ് .2006 ൽ 26ാം വയസിലാണ് നിതിൻ ആദ്യമായി ബിഹാർ നിയമസഭയിലേക്ക് എത്തുന്നത്.
പിതാവ് പ്രതിനിധീകരിച്ചിരുന്ന പട്‌ന വെസ്റ്റ് സീറ്റിൽ അദ്ദേഹത്തിന്റെ മരണത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞടുപ്പിലൂടെയായിരുന്നു നിയമസഭാ പ്രവേശം. 60000ത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്നത്തെ ജയം.
\പിന്നീട് തുടർച്ചയായി അഞ്ച് തവണ നിയമസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടു.
രണ്ട് പതിറ്റാണ്ടിന്റെ സംഘടനാ പരിചയമാണ് രാജ്യം ഭരിക്കുന്ന പാർട്ടിയെ നയിക്കാനുള്ള ചുമതലയേൽപ്പിക്കുന്നതിൽ നിതിൻ നബിന് കരുത്തായത്.
യൂവമോർച്ച നേതാവായിരിക്കെ തന്നെ ബിഹാറിൽ ബിജെപിയുടെ തെരഞ്ഞടുപ്പ് ചുമതലകളിൽ നിതിൻ മുന്നിലുണ്ടായിരുന്നു.
പാർട്ടി ദേശീയ നേതൃത്വത്തിലേക്ക് എത്തുമ്പോൾ പ്രധാനമായും മൂന്ന് ഘടകങ്ങളാണ് നിതിന് ഗുണം ചെയ്തത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
