ബിജെപിയുടെ ദേശീയ അധ്യക്ഷനായി നിതിൻ നബിൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ബിഹാറിലെ നിതീഷ്‌കുമാര്‍ മന്ത്രിസഭയില്‍ റോഡ് നിര്‍മാണം, നഗരവികസനം, ഭവന നിര്‍മാണം, നിയമ - നീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരിക്കെയാണ് നിതിന്‍ നബിക്ക് പാര്‍ട്ടിയെ നയിക്കാനുള്ള ചുമതല ലഭിക്കുന്നത്.

author-image
Devina
New Update
nithin na

ന്യൂഡല്‍ഹി: ബിജെപിയുടെ ദേശീയ അധ്യക്ഷനായി 45 വയസുകാരനായ നിതിൻ നബിൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പദവി വഹിച്ചിരുന്ന എതിരില്ലാതെയാണ് നിതിന്‍ നബിന്‍ എതിരില്ലാതെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി അധ്യക്ഷനാകുന്ന എറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ് നിതിൻ നബിൻ.

ബിജെപി അധ്യക്ഷനായി നിതിന്‍ നബിന്‍ തെരഞ്ഞെടുക്കപ്പെട്ട വിവരം ചൊവ്വാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കും.ബിഹാല്‍ അഞ്ച് തവണ എംഎല്‍എയായ നിതിന്‍ നബിനെ ഇക്കഴിഞ്ഞ ഡിസംബര്‍ 15 നാണ് ബിജെപിയുടെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചത്. 2020 മുതല്‍ ബിജെപി ദേശീയ അധ്യക്ഷ പദവി വഹിച്ചിരുന്ന ജെ പി നദ്ദയുടെ പിന്‍ഗാമിയായാണ് നിതിന്‍ നബിന്‍ ചുമതലയേല്‍ക്കുന്നത്.

ബിഹാറിലെ നിതീഷ്‌കുമാര്‍ മന്ത്രിസഭയില്‍ റോഡ് നിര്‍മാണം, നഗരവികസനം, ഭവന നിര്‍മാണം, നിയമ - നീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരിക്കെയാണ് നിതിന്‍ നബിക്ക് പാര്‍ട്ടിയെ നയിക്കാനുള്ള ചുമതല ലഭിക്കുന്നത്.