/kalakaumudi/media/media_files/2025/11/14/nitheesh-2025-11-14-11-09-25.jpg)
പട്ന :ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏവരും ഉറ്റുനോക്കുന്ന ഒരു തിരഞ്ഞെടുപ്പ് ആണ് ബീഹാറിലേത്.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ തേജസ്വി യാദവിന്റെ നേതൃത്വത്തിൽ മഹാസഖ്യം എന്നിവർ തമ്മിൽ തിരഞ്ഞെടുപ്പ് പോരാട്ടം തുടരുമ്പോൾ സർവമയം നിതീഷ് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ .
വോട്ടെണ്ണി തുടങ്ങിയതോടെ തന്നെ ബിഹാറിലെ രാഷ്ട്രീയ ചായ്‌വ് നിതീഷിന്റെ എൻ ഡി എ യ്ക്കൊപ്പം എന്നതാണ് വ്യക്തമാകുന്നത് .
പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ എൻ ഡി എ ഭരണം തുടരുമെന്നു തന്നെ ആയിരുന്നു വ്യക്തമാക്കിയിരുന്നത് .
ഇത് ശെരിവെയ്ക്കുന്ന രീതിയിൽ തന്നെയാണ് തിരഞ്ഞെടുപ്പ് ചിത്രം പോയിക്കൊണ്ടിരിക്കുന്നത് .
മോഡി നിതീഷ് മാജിക് തന്നെയാണ് ബിഹാറിൽ നിന്നും വ്യക്തമാകുന്നത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
