ബിഹാറില്‍ നിതീഷിന് വെള്ളികെട്ടുമോ; പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍

ഇക്കുറി തിരഞ്ഞെടുപ്പില്‍ വീറുംവാശിയും കൂടുതലായിരുന്നു ബിഹാറില്‍. എസ്‌ഐആറും വോട്ടുകൊള്ള ആരോപണവുമുയര്‍ന്നതോടെ ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധ മുഴുവനും ബിഹാറിലേക്കായി.

author-image
Biju
New Update
bihar exit

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം 2020നേക്കാള്‍ മികച്ച പ്രകടനവുമായി അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുമ്പോള്‍ അതിന്റെ കേന്ദ്ര ബിന്ദുവാകുന്നത് നിതീഷ് കുമാര്‍ തന്നെ. എങ്കില്‍ മുഖ്യമന്ത്രിപദത്തില്‍ നിതീഷ് 25 വര്‍ഷം തികച്ചേക്കാം. എല്ലാ എക്‌സിറ്റ് പോളുകളും എന്‍ഡിഎ സഖ്യത്തിന് മിന്നും ജയമാണ് പ്രവചിക്കുന്നത്. 

ഇക്കുറി തിരഞ്ഞെടുപ്പില്‍ വീറുംവാശിയും കൂടുതലായിരുന്നു ബിഹാറില്‍. എസ്‌ഐആറും വോട്ടുകൊള്ള ആരോപണവുമുയര്‍ന്നതോടെ ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധ മുഴുവനും ബിഹാറിലേക്കായി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ വോട്ടര്‍ അധികാര്‍ യാത്രയും യുവാക്കളെ ലക്ഷ്യമിട്ടുള്ള തേജസ്വി യാദവിന്റെ പ്രചാരണവും ബിഹാറിനെ ഇളക്കിമറിച്ചപ്പോള്‍ എന്‍ഡിഎയുടെ പ്രചാരണം നയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ബിഹാറില്‍ എത്തിയതും എന്‍ഡിഎയ്ക്ക് മുന്‍തൂക്കമായിട്ടുണ്ട്.