ബിജെപിയെ ഞെട്ടിച്ച് നിതീഷ് കുമാറിന്റെ നീക്കം

പിന്‍മാറ്റം മണിപ്പൂര്‍ സര്‍ക്കാരില്‍ തിരിച്ചടി സൃഷ്ടിക്കില്ലെങ്കിലും കേന്ദ്രത്തിനും ബിഹാറിലും പ്രധാന സഖ്യകക്ഷിയായ ജെഡിയുവിന്റെ പിന്‍മാറ്റം ബിജെപിക്കുളള മുന്നറിയിപ്പാണെന്നാണ് വിലയിരുത്തല്‍.

author-image
Biju
New Update
yujhr

Nitishkumar

ന്യൂഡല്‍ഹി: മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് തിരിച്ചടി. എന്‍ ബിരേന്‍ സിങ് നയിക്കുന്ന ബിജെപി സര്‍ക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ ജെഡിയു പിന്‍വലിച്ചു. നിതീഷ് കുമാര്‍ അധ്യക്ഷനായ ജെഡിയുവിന് മണിപ്പൂര്‍ നിയമസഭയില്‍ ഒരംഗമാണ് ഉളളത്. 

പിന്‍മാറ്റം മണിപ്പൂര്‍ സര്‍ക്കാരില്‍ തിരിച്ചടി സൃഷ്ടിക്കില്ലെങ്കിലും കേന്ദ്രത്തിനും ബിഹാറിലും പ്രധാന സഖ്യകക്ഷിയായ ജെഡിയുവിന്റെ പിന്‍മാറ്റം ബിജെപിക്കുളള മുന്നറിയിപ്പാണെന്നാണ് വിലയിരുത്തല്‍.

കോണ്‍റാഡ് സാഗ്മ നിയന്ത്രിക്കുന്ന നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും നേരത്തെ മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു  മണിപ്പൂരില്‍ 6 സീറ്റിലാണ് വിജയിച്ചിരുന്നത്. 

മാസങ്ങള്‍ക്ക് ശേഷം അഞ്ച് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേര്‍ന്നു.  ഇതോടെ നിലവില്‍ ജെഡിയുവിന് ഒരു അംഗം മാത്രമാണുളളത്. നിലവില്‍ 60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ 37 എംഎല്‍എമാരാണ് ബിജെപിക്കുളളത്. ഇതിനൊപ്പം നാഗാ പീപ്പിള്‍സ് ഫ്രണ്ട് പാര്‍ട്ടിയുടെ 5 എംഎല്‍എമാരും 3 സ്വതന്ത്രരും ബിജെപി സര്‍ക്കാരിനെ പിന്തുണക്കുന്നു.  

JDU