ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്‌കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, പ്രധാനമന്ത്രി പങ്കെടുക്കും

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ അധികമാര്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് നേട്ടമാണ് ഇതോടെ നിതീഷ് കുമാര്‍ സ്വന്തമാക്കുന്നത്. രാജ്യത്ത് ഒരു വ്യക്തി ഇത്രയധികം തവണ മുഖ്യമന്ത്രി പദവിയില്‍ എത്തുന്നത് ഇത് ആദ്യമായാണ്.

author-image
Biju
New Update
NITISH

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്നരക്ക് പാറ്റ്‌നയിലെ ഗാന്ധി മൈതാനത്താണ് ചടങ്ങ്. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍,എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. നിതീഷ് കുമാറിനൊപ്പം ഇരുപത് മന്ത്രിമാരെങ്കിലും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. 16 മന്ത്രിസ്ഥാനങ്ങളില്‍ ബിജെപി. ജെഡിയുവിന് 14, എല്‍ജെപിക്ക് 3 ഹിന്ദുസ്ഥാനി അവാം മോര്‍ച്ചക്കും ആര്‍എല്‍എമ്മിനും ഒന്നുവീതം എന്നതാണ് നിലവിലെ ധാരണ.

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ അധികമാര്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് നേട്ടമാണ് ഇതോടെ നിതീഷ് കുമാര്‍ സ്വന്തമാക്കുന്നത്. രാജ്യത്ത് ഒരു വ്യക്തി ഇത്രയധികം തവണ മുഖ്യമന്ത്രി പദവിയില്‍ എത്തുന്നത് ഇത് ആദ്യമായാണ്.

ആര്‍ജെഡിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കും. ആകെ സീറ്റായ 243ന്റെ 10ശതമാനം സീറ്റ് നേടിയാലേ ഏതെങ്കിലും പാര്‍ട്ടിക്ക് പ്രതിപക്ഷ നേതൃപദവി ലഭിക്കൂ. ആര്‍ജെഡിക്ക് 25 സീറ്റ് ലഭിച്ചതോടെ പ്രതിപക്ഷ നേതാവില്ലാതാകുമായിരുന്ന അവസ്ഥയില്‍ നിന്ന് ബിഹാര്‍ രക്ഷപ്പെട്ടു. എസ്‌ഐആറിനു പിന്നാലെ പ്രസിദ്ധീകരിച്ച അന്തിമപട്ടികയില്‍ 3 ലക്ഷം അധിക വോട്ടര്‍മാരുണ്ടായതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കി. പത്രിക സമര്‍പ്പണത്തിന് 10ദിവസം മുന്‍പ് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം നല്‍കിയിരുന്നു എന്നാണ് വിശദീകരണം. അന്തിമപട്ടികയില്‍ ആദ്യമുണ്ടായിരുന്നത് 7.42ലക്ഷം വോട്ടര്‍മാരായിരുന്നു. നവംബര്‍ 12ന് പ്രസിദ്ധീകരിച്ച പട്ടികയില്‍ 7.45 കോടിയായി ഉയര്‍ന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ അട്ടിമറി സംശയത്തിന് ആധാരം.