/kalakaumudi/media/media_files/0s7zOaV8jgBMEFHM3lcA.jpg)
സ്ത്രീകള്‍ക്കെതിരെ വിലകുറഞ്ഞതും അനാവശ്യവും അപരിഷ്‌കൃതവും തരംതാഴ്ന്നതുമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശീലമായി മാറിയിരിക്കുന്നുവെന്ന് മുതിര്‍ന്ന ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പ്രതികരിച്ചു. 'കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ബിജെപി വനിതാ എംഎല്‍എയുടെ സൗന്ദര്യത്തെക്കുറിച്ച് മുഖ്യമന്ത്രി മോശം പരാമര്‍ശം നടത്തിയിരുന്നു. ഇന്ന് അദ്ദേഹം രണ്ട് തവണ പട്ടികജാതി വനിതാ എംഎല്‍എയായ രേഖാ പാസ്വാനെക്കുറിച്ച് പരാമര്‍ശം നടത്തി, തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു. ആര്‍ജെഡി എംഎല്‍എയോട് 'നിങ്ങള്‍ ഒരു സ്ത്രീയാണ്, നിങ്ങള്‍ക്ക് ഒന്നും അറിയില്ലേ?' എന്നായിരുന്നു നിതീഷ് കുമാറിന്റെ ചോദ്യം. നിയമസഭാ സമ്മേളനത്തില്‍ ആര്‍ജെഡിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നത്.