ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് നിതീഷ്

ബിഹാറിന്‍ പ്രത്യേക പദവി വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് ജനതാദള്‍ യുണൈറ്റഡിന്റെ (ജെഡിയു) ദേശീയ എക്‌സിക്യൂട്ടിവ് യോഗം. ഇക്കാര്യം ആവശ്യപ്പെട്ടുള്ള പ്രമേയവും യോഗം പാസാക്കി

author-image
Prana
New Update
nithish
Listen to this article
0.75x 1x 1.5x
00:00 / 00:00

ബിഹാറിന്‍ പ്രത്യേക പദവി വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് ജനതാദള്‍ യുണൈറ്റഡിന്റെ (ജെഡിയു) ദേശീയ എക്‌സിക്യൂട്ടിവ് യോഗം. ഇക്കാര്യം ആവശ്യപ്പെട്ടുള്ള പ്രമേയവും യോഗം പാസാക്കി സാമ്പത്തിക വികസന അസമത്വ ചൂണ്ടിക്കാട്ടിയാണു പ്രത്യേക പദവിയെന്ന ബിഹാറിന്റെ ഏറെനാളത്തെ ആവശ്യം മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ ഉയര്‍ത്തിക്കാട്ടിയത്
ബിഹാറിന് പ്രത്യേക പദവിയെന്ന ആവശ്യം പുതുതായി ഉണ്ടായതല്ലെന്നും ബിഹാറിന്റെ വളര്‍ച്ചയ്ക്കും സംസ്ഥാനം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനും ഉള്ള സുപ്രധാന നടിയാണിതെന്നും യോഗത്തിനുശേഷം നിതീഷ് കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു അടുത്തിടെ 65 % ആയി ഉയര്‍ത്തിയ ബിഹാറിന്റെ സംവരണ കോട്ട സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും യോഗം പാസാക്കിയ പ്രമേയത്തിവി അടിവരയിട്ടു പറയുന്നുണ്ട്. ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഈ സംവരണ കോട്ട ഉള്‍പ്പെടുത്തണമെന്നും ജെഡിയു നിര്‍ദേശിച്ചു.

nithish kumar