പൊതുനിരത്തുകളിൽ പെരുന്നാൾ നിസ്ക്കാരം നടത്തിയാൽ പാസ്‌പോർട്ടും ലൈസൻസും നഷ്ടമാകും

പോലീസിന്റെ വിലക്ക് മറികടന്ന് പൊതുനിരത്തിൽ പ്രാർഥന നടത്തുന്നവർക്കെതിരെ കേസെടുക്കൽ, അറസ്റ്റ് ചെയ്യൽ, പാസ്പോർട്ടുകളും ലൈസൻസുകളും റദ്ദാക്കൽ എന്നിവ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്നാണ് മീററ്റ് എസ്‌പി ആയുഷ് വിക്രം സിങിന്റെ പ്രഖ്യാപനം.

author-image
Rajesh T L
New Update
perunnal

മീററ്റ്: പൊതുനിരത്തുകളിൽ പെരുന്നാൾ പ്രാർഥനകൾ നടത്തുന്നവർക്ക് എതിരെ കർശന നടപടിക്കൊരുങ്ങി ഉത്തർപ്രദേശിലെ മീററ്റ് പോലീസ്. പോലീസിന്റെ വിലക്ക് മറികടന്ന് പൊതുനിരത്തിൽ പ്രാർഥന നടത്തുന്നവർക്കെതിരെ കേസെടുക്കൽ, അറസ്റ്റ് ചെയ്യൽ, പാസ്പോർട്ടുകളും ലൈസൻസുകളും റദ്ദാക്കൽ എന്നിവ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്നാണ് മീററ്റ് എസ്‌പി ആയുഷ് വിക്രം സിങിന്റെ പ്രഖ്യാപനം.

പൊതു നിരത്തുകളിൽ പ്രാർഥനകൾ നടത്തിയതിന് കഴിഞ്ഞ വർഷം 200 ഓളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ഈ വർഷവും റോഡുകളിൽ പ്രാർത്ഥിക്കുന്നതായി കണ്ടെത്തിയാൽ നിയമപരമായ നടപടിക സ്വീകരിക്കുമെന്നാണ് എസ്പി അറിയിച്ചത്. പള്ളികൾ, ഫൈസെ ആം ഇൻ്റർ കോളേജ് തുടങ്ങിയ നിയുക്ത സ്ഥലങ്ങളിൽ ഈദ്ഗാഹുകളും പ്രാർഥനകളും നടത്തണം. പൊതുനിരത്തുകളിൽ തടസ്സങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തി നിയമലംഘനം നടത്തുന്നവരെ കണ്ടെത്താനുള്ള തയ്യാറെടുപ്പുകൾ സർക്കാർ നടത്തുന്നുണ്ട്. പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി (പിഎസി), റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ആർഎഎഫ്) തുടങ്ങിയ സേനകളെ വിന്യസിച്ചുകൊണ്ട് പോലീസ് വിപുലമായ സുരക്ഷാ പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.

മുൻകൂർ അനുമതിയില്ലാതെ പൊതു ഇടങ്ങളിൽ ഒരു മതപരമായ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്നത് സർക്കാർ നിലപാടാണെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ നിയമം എല്ലാവര്ക്കും ഒരുപോലെ ബാധകമാകണമെന്നാണ് മുസ്‌ലിം സംഘടനകളുടെ പ്രതികരണം.

മീററ്റ് പോലീസിന്റെ നടപടി വലിയ രാഷ്ട്രീയപ്പോരിന് വഴിവച്ചിരിക്കുകയാണ്. കേന്ദ്ര മന്ത്രിയും എൻഡിഎ സഖ്യകക്ഷയും ആയ ജയന്ത് ചൗധരി ഉൾപ്പടെ നടപടിക്കെതിരെ വിമര്ശനവുമായെത്തി.എക്‌സിലൂടെയാണ് അദ്ദേഹം നടപടിക്കെതിരെ ഇതിനെതിരെ പ്രതികരിച്ചത്. ജോർജ് ഓർവെല്ലിൻ്റെ 1984 നോവലിനെ ഉപമിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. വ്യക്തിസ്വാതന്ത്ര്യങ്ങൾ തകർക്കപ്പെടുന്ന ഒരു ഏകാധിപത്യ രാഷ്ട്രത്തെക്കുറിച്ചുള്ള ഓർവെല്ലിൻ്റെ ദർശനത്തോടാണ് മീററ്റ് പോലീസ് നടപടി താരതമ്യം ചെയ്‌തത്.

 

political criticism national news