മോദിയോട് വിദ്വേഷമില്ല; വിയോജിപ്പ് മാത്രം: രാഹുല്‍ ഗാന്ധി

മോദിയോട് വിദ്വേഷമൊന്നുമില്ല. ഒരിക്കലും മോദിയെ എന്റെ ശത്രുവായി കരുതിയിട്ടില്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ കാഴ്ചപ്പാടുകള്‍ ഉണ്ട്.തന്റെ കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് മോദിയുടേത്.

author-image
Prana
New Update
rahul gandhi independents day
Listen to this article
0.75x1x1.5x
00:00/ 00:00

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വെറുപ്പില്ലെന്നും അദ്ദേഹത്തിന്റെ ആശയങ്ങളോടാണ് വിയോജിപ്പെന്നും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വാഷിങ്ടണ്‍ ഡിസിയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
മോദിയോട് വിദ്വേഷമൊന്നുമില്ല. ഒരിക്കലും മോദിയെ എന്റെ ശത്രുവായി കരുതിയിട്ടില്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ കാഴ്ചപ്പാടുകള്‍ ഉണ്ട്.തന്റെ കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് മോദിയുടേത്. ഇപ്പോള്‍ മോദി ചെയ്ത് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍  സഹാനുഭൂതിയും അനുകമ്പയും മാത്രമാണുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ആര്‍എസ്എസ് ചില സംസ്ഥാനങ്ങളും ഭാഷകളും മതങ്ങളും സമുദായങ്ങളും മറ്റുചിലതിനേക്കാള്‍ താഴെയാണെന്നാണ് കരുതുന്നത്. അത് ആര്‍എസ്എസിന്റെ ആശയമാണ്. അതിനെതിരെയാണ് തങ്ങളുടെ പോരാട്ടം.
അതേസമയം ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് സ്വതന്ത്രമായിരുന്നില്ലെന്നും കടുത്ത നിയന്ത്രണങ്ങളോടെയുള്ള തിരഞ്ഞെടുപ്പാണ് നടന്നതെങ്കില്‍ ബിജെപി 240സീറ്റിനടുത്ത് എത്തുമെന്ന് കരുതുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവിന്റെ ആദ്യത്തെ യുഎസ് സന്ദര്‍ശനമാണിത്.

usa rahul gandhi prime minister narendra modi