/kalakaumudi/media/media_files/iHqx91ugPZ2PM0wHfShE.jpeg)
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കീഴിലുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദദാനച്ചടങ്ങിനുള്ള വസ്ത്രധാരണത്തിൽ മാറ്റങ്ങൾ വരുത്താൻ കേന്ദ്രം. ചടങ്ങിൽ കൊളോണിയൽ കാലത്തെ വസ്ത്രധാരണരീതിയായ ബ്ലാക്ക് റോബ് ഉപേക്ഷിക്കണമെന്നാണ് ആവശ്യം. എയിംസ്, ഐ.എൻ.ഐ.എസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
നിലവിലെ രീതി കറുത്ത കുപ്പായവും തൊപ്പിയും ധരിക്കുന്നത് ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെത്തിയതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഓരോ സ്ഥാപനവും സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിന്റെ പാരമ്പര്യവും സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന പുതിയ വസ്ത്രരീതി രൂപകൽപ്പന ചെയ്യാൻ സ്ഥാപനങ്ങൾ തയ്യാറാകണം. കൊളോണിയൻ രീതി മാറ്റേണ്ടതുണ്ടെന്നും മന്ത്രാലയം സ്ഥാപനങ്ങൾക്കയച്ച കത്തിൽ പറയുന്നു.
2022-ലെ സ്വാതന്ത്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മുന്നോട്ട് വച്ച പഞ്ച് പ്രാൻ (Panch Pran) പ്രതിഞ്ജയുടെ ഭാഗമാണ് നീക്കം എന്നാണ് റിപ്പോർട്ടുകൾ . അടുത്ത 25 വർഷത്തേക്ക് രാജ്യത്തിന്റെ പുരോഗതിയെ നയിക്കുന്നതിനായിരുന്നു പ്രധാനമന്ത്രിയുടെ അഞ്ച് നിർദേശങ്ങൾ. ഇന്ത്യയുടെ വേരുകളിൽ അഭിമാനിക്കാനും ജീവിതത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും കൊളോണിയൽ സ്വാധീനം ഇല്ലാതാക്കാനും അന്ന് മോദി നിര്‍ദേശിച്ചിരുന്നു.