നീറ്റ് പിജിയിൽ ഇനി ഡോമിസൈൽ റിസർവേഷൻ ഇല്ല

പിജി മെഡിക്കൽ കോഴ്സുകളിൽ റസിഡൻസ് അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനം ആണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. നീറ്റ് പിജിയിൽ ഇനി ഡോമിസൈൽ റിസർവേഷൻ ഇല്ല

author-image
Prana
New Update
neet ug exam

ബിരുദാനന്തര മെഡിക്കൽ കോഴ്സുകളിലെ ഡോമിസൈൽ സംവരണം സുപ്രീംകോടതി അസാധുവാക്കി. പിജി മെഡിക്കൽ കോഴ്സുകളിൽ റസിഡൻസ് അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനം ആണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിൽ ഉടനീളം ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം തിരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന നമുക്ക് നൽകുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിലെ മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന കോട്ട സീറ്റുകൾ നികത്തേണ്ടതെന്ന് മൂന്നംഗ അംഗ ബെഞ്ച് വ്യക്തമാക്കി. സംവരണം റദ്ദാക്കിയ കോടതി വിദ്യാർത്ഥികൾക്ക് ഇതിനകം അനുവദിച്ചിട്ടുള്ള താമസ സംവരണത്തെ ഈ വിധി ബാധിക്കില്ലെന്ന് വ്യക്തമാക്കി.

NEET PG Exam