no reservation based on religion to muslims as long as I am alive says pm modi
ഹൈദരാബാദ്: താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം എസ്.സി-എസ്.ടി വിഭാഗങ്ങളുടെ ചെലവിൽ മുസ്ലിംകൾക്ക് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിലെ മേദക് ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.തന്റെ മൂന്നാം തവണത്തെ ഭരണത്തിൽ ഭരണഘടനയുടെ 75ാം വാർഷികം വിപുലമായി ആഘോഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ അനന്തരാവകാശ നികുതി കൊണ്ടുവരും. പാരമ്പര്യമായി ലഭിച്ച സ്വത്തിൽ 55 ശതമാനത്തിലധികം നികുതി ഈടാക്കാൻ അവർ പദ്ധതിയിടുകയാണ്. വ്യാജ വാഗ്ദാനങ്ങൾ, വോട്ട് ബാങ്ക് രാഷ്ട്രീയം, മാഫിയകളെയും ക്രിമിനലുകളെയും പിന്തുണക്കൽ, കുടുംബ രാഷ്ട്രീയം, അഴിമതി എന്നിവയാണ് കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോഴെല്ലാം അവരുടെ രാഷ്ട്രീയ ചിഹ്നങ്ങൾ. തെലങ്കാനയെ ആദ്യം കൊള്ളയടിച്ചത് ബി.ആർ.എസാണെന്നും ഇപ്പോൾ കോൺഗ്രസാണ് അത് ചെയ്യുന്നതെന്നും മോദി ആരോപിച്ചു.