മഹാരാഷ്ട്രയിൽ"അല്ലെങ്കിൽ രാജ്യത്ത് എവിടെയെങ്കിലും സ്ഫോടനം നടക്കുമെന്ന് ഇമെയിൽ സന്ദേശം:അന്വേഷണം ആരംഭിച്ച് മുംബൈ പോലിസ്

ഇന്ന് നാളെ മറ്റന്നാൾ ഒരു വലിയ സ്ഫോടനം സംഭവിക്കുന്നതിനാൽ നിങ്ങൾ (പോലീസ്) ജാഗ്രത പാലിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.അതിനാൽ എവിടെ എപ്പോൾ സംഭവിക്കുമെന്ന് അറിയില്ല.പക്ഷേ അത് അടുത്തുതന്നെ യാണ്. അതിനാൽ നമ്മുടെ സംസ്ഥാനത്തിനോ രാജ്യത്തെവിടെയോ ആയിരിക്കും ഇത്‌ സംഭവിക്കുക.ഇത് അവഗണിക്കരുത്”. ഇതായിരുന്നു ഇമെയിലിന്റെ ഉള്ളടക്കം.

author-image
Honey V G
New Update
milsmsg

മുംബൈ:ഇന്ത്യ-പാകിസ്ഥാൻ സംഘർഷം മൂലം മുംബൈ നഗരം അതീവ ജാഗ്രതയിലിരിക്കെ, അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ മഹാരാഷ്ട്രയിൽ"അല്ലെങ്കിൽ രാജ്യത്ത് എവിടെയെങ്കിലും " സ്ഫോടനം നടക്കുമെന്ന് തിങ്കളാഴ്ച മഹാരാഷ്ട്ര പോലീസ് കൺട്രോൾ റൂമിന് ഒരു അജ്ഞാത ഇമെയിൽ സന്ദേശം ലഭിച്ചു.

സന്ദേശം ലഭിച്ച ഉടനെ മറ്റ് ഭീകരവിരുദ്ധ ഏജൻസികൾക്ക് പുറമേ, മുംബൈ പോലീസും ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സന്ദേശം അയച്ചയാളെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മമത ബോർസെ എന്ന സ്ത്രീയുടെ പേരിലുള്ള ഒരു ഐഡിയിൽ നിന്നാണ് ഇമെയിൽ അയച്ചതെന്ന് പോലീസ് പറഞ്ഞു.

 "ഇന്ന് നാളെ മറ്റന്നാൾ ഒരു വലിയ സ്ഫോടനം സംഭവിക്കുന്നതിനാൽ നിങ്ങൾ (പോലീസ്) ജാഗ്രത പാലിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.അതിനാൽ എവിടെ എപ്പോൾ സംഭവിക്കുമെന്ന് അറിയില്ല.പക്ഷേ അത് അടുത്തുതന്നെ യാണ്. അതിനാൽ നമ്മുടെ സംസ്ഥാനത്തിനോ രാജ്യത്തെവിടെയോ ആയിരിക്കും ഇത്‌ സംഭവിക്കുക.ഇത് അവഗണിക്കരുത്”. ഇതായിരുന്നു ഇമെയിലിന്റെ ഉള്ളടക്കം.

 അതേസമയം മുംബൈ പോലീസ് കൺട്രോൾ റൂമിലേക്കും ട്രാഫിക് പോലീസ് കൺട്രോൾ റൂം നമ്പറുകളിലേക്കും അജ്ഞാതരിൽ നിന്ന് ദിവസേന ഭീഷണി, മുന്നറിയിപ്പ് കോളുകളും സന്ദേശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എല്ലാ കോളുകളും പോലീസ് ശ്രദ്ധിക്കുകയും പരിശോധിക്കുകയും ചെയ്യാറുണ്ടെന്നും വ്യാജ സന്ദേശം അല്ലെങ്കിൽ ഫോൺ വിളിക്കുന്നവരെ പിടികൂടിയാൽ ഗുരുതരമായ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു

Mumbai City