നോയിഡ എയര്‍പോര്‍ട്ട് ഉദ്ഘാടനം 2025ലേക്ക് നീളും

2025 ഏപ്രിലോടെ അതിന്റെ ഫ്ലൈറ്റ് സര്‍വീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഡെല്‍ഹിയില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ജെവാര്‍ ഏരിയയിലാണ് വിമാനത്താവളം

author-image
Prana
New Update
flights

Noida airport

Listen to this article
0.75x1x1.5x
00:00/ 00:00

നിര്‍മ്മാണത്തില്‍ കാലതാമസം കാരണം നോയിഡ എയര്‍പോര്‍ട്ട് ഉദ്ഘാടനം വൈകുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന പദ്ധതി ഇപ്പോള്‍ അടുത്ത ഏപ്രില്‍ മാസത്തിലേക്ക് നീളും എന്നാണ് അറിയിച്ചിരിക്കുന്നത്.അന്താരാഷ്ട്ര വിമാനത്താവളം 2025 ഏപ്രിലോടെ അതിന്റെ ഫ്ലൈറ്റ് സര്‍വീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഡെല്‍ഹിയില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ജെവാര്‍ ഏരിയയിലാണ് വിമാനത്താവളം. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ''നിലവിലെ നിര്‍മ്മാണ നില കണക്കിലെടുത്ത്, 2025 ഏപ്രില്‍ അവസാനത്തോടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' വിമാനത്താവള അധികൃതര്‍ അറിയിച്ചു.നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഫ്ളൈറ്റ് കണക്ഷനുകള്‍ക്കായി നിരവധി എയര്‍ലൈനുകളുമായി കരാറില്‍ ഒപ്പുവെച്ചതായി പ്രസ്താവനയില്‍ പറയുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് വിമാനത്താവളം വ്യക്തമാക്കി.

Noida airport