/kalakaumudi/media/media_files/2025/03/29/sksbGraBiF6M9oqUP95y.jpg)
ഉറാനിൽ നോർക്കാ പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ കാമ്പയിൻ മാർച്ച് 30 ഞായറാഴ്ച രാവിലെ 11 മണി മുതൽ നടത്തപ്പെടുന്നു. ഉറാൻ കോട്ട് നാക്കയ്ക്ക് സമീപമുള്ള ആനന്ദിഹോട്ടൽ വെച്ചാണ് ക്യാമ്പയിൻ.റഫീഖ് എസ് (നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ, കേരള സർക്കാർ ഡപ്യുട്ടി സെക്രട്ടറി) കാമ്പയിൻ ഉൽഘാടനം ചെയ്യും. കൂടാതെ നോർക്ക മുംബൈ ഓഫീസിലെ ഉദ്യോഗസ്ഥരായ ഭരത് എൻ എസ് നൈന ഷാജു എന്നിവരും പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുന്നതായിരിക്കും. ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ 36 ജില്ലകളിലും ഉള്ള വിവിധ മലയാളി സംഘടനകളുടെ ഏകോപനത്തിലൂടെ കേരളാ സർക്കാർ പ്രവാസി ക്ഷേമ വകുപ്പിന്റെ ഭാഗമായ നോർക്ക റൂട്ട്സിന്റെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ വിപുലീകരിക്കുവാൻ തീരുമാനിച്ചതായി ഫെയ്മ ഭാരവാഹികൾ അറിയിച്ചു. പ്രവാസി മലയാളികൾക്ക് കേന്ദ്ര സർക്കാർ, മഹാരാഷ്ട്ര സർക്കാർ, കേരള സർക്കാർ സ്ഥാപനങ്ങളിലൂടെ ലഭ്യമായ എല്ലാ അനുകൂല്യങ്ങളും നേടിയെടുക്കുവാൻ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിനുകളിൽ നോർക്ക റൂട്ട്സിന്റെ പ്രതിനിധികളും ഫെയ്മ മഹാരാഷ്ട്രയുടെ പ്രതിനിധികളും അതാത് പ്രദേശത്തെ മലയാളി സംഘടനാ നേതാക്കളും സംയുക്തമായി കാമ്പയിനുകൾ നടത്തികൊണ്ടിരിക്കുകയാണ്.ഈ കാമ്പയിനുകളിൽ നോർക്ക റൂട്ട്സ് ഇൻഷൂറൻസ് കാർഡ് / പ്രവാസി ക്ഷേമനിധി പെൻഷൻ സ്കീം തുടങ്ങിയ പദ്ധതികളുടെ അംഗത്വ രജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്. ഉറാൻ ദ്രോണഗിരി മലയാളി കൂട്ടായ്മയും ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ മുംബൈ സോണും സംയുക്‌തമായി നടത്തുന്ന നോർക്ക അംഗത്വ കാമ്പയിന്റെ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഉറാൻ ദ്രോണഗിരി മലയാളി കൂട്ടായ്മ ഭാരവാഹികളായ ബാബു ( 9653283008 ) പ്രസിഡന്റ് ഗോപകുമാർ എ ( 9324838360 ) സെക്രട്ടറി ദീപക് പിള്ള ( 9324503170 ) ട്രഷറർ ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ മുംബൈ കോഡിനേറ്റർ ഉഷാ തമ്പി ജോൺ 81086 31985 ശിവപ്രസാദ് കെ നായർ 9769982960 (ഫെയ്മ മഹാരാഷ്ട്ര റയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി)