മഴക്കെടുതിയില്‍ മുങ്ങി ഉത്തരേന്ത്യ

സംസ്ഥാനത്തെ നിരവധി റോഡുകള്‍ തുടര്‍ച്ചയായി പെയ്ത മഴയയില്‍ തകര്‍ന്നു. മഹാരാഷ്ട്രയിലെ ലോണാവാലയില്‍ ഒഴുക്കില്‍പ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

author-image
Prana
New Update
lonovala waterfall

ഉത്തരേന്ത്യയില്‍ മഴ ശക്തം. ഡല്‍ഹിയില്‍ ശക്തമായ മഴ ബുധനാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് ഗതാഗതം നിലച്ചു.ഹിമാചല്‍ പ്രദേശില്‍ പല ഇടങ്ങളിലും മഴ രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്തെ നിരവധി റോഡുകള്‍ തുടര്‍ച്ചയായി പെയ്ത മഴയയില്‍ തകര്‍ന്നു. മഹാരാഷ്ട്രയിലെ ലോണാവാലയില്‍ ഒഴുക്കില്‍പ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഒരു സ്ത്രീയും നാലു കുട്ടികളുമാണ് ഒഴുക്കില്‍പ്പെട്ടത്.ഇതിനിടെ ഇതിനിടെ മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ ഛര്‍വാഡ ഗ്രാമത്തിലാണ് സംഭവം. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ വീടിന് പിന്നിലുള്ള മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് മരിക്കുകയായിരുന്നു. ഏറെ വൈകിയിട്ടും കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

rain