/kalakaumudi/media/media_files/2025/08/31/pralayam-2025-08-31-09-52-29.jpg)
ന്യൂഡല്‍ഹി:ജമ്മു കശ്മീരിലെ റംമ്പാനിലും റിയാസിയിലും ഉണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും 11 മരണം സ്ഥിരീകരിച്ചു . റംബാനില്‍ കനത്ത നാശ നഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര മന്ത്രി അമിത് ഷാ ഇന്ന് ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും ഉത്തരേന്ത്യയിലാകെ കനത്ത മഴ തുടരുകയാണ്.
തുടര്‍ച്ചയായ മേഘവിസ്‌ഫോടനങ്ങളും മിന്നല്‍ പ്രളയങ്ങളും ജമ്മു കശ്മീരിനെ പിടിച്ചുലയ്ക്കുയാണ്. റംബാന്‍ ജില്ലയിലെ രാജ്ഗഢ് മേഖലയിലാണ് പുലര്‍ച്ചെ 12.30 ഓടെ മേഘ വിസ്‌ഫോടനം ഉണ്ടായത് . നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിക്കുകയും , ഒരു സ്‌കൂള്‍ തകരുകയും ചെയ്തു. റോഡുകള്‍ ഒലിച്ചു പോയതോടെ ഗതാഗതം പൂര്‍ണമായും തടസപെട്ടു.
റിയാസി ജില്ലയിലെമഹോര്‍ മേഖലയിലെ ബദര്‍ ഗ്രാമത്തില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. പ്രദേശവാസികളെ ഒഴിപ്പിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള യാത്രയ്കകുള്ള നിരോധനം തുടരുകയാണ്. നാളെ കേന്ദ്ര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.
പഞ്ചാബില്‍ അമൃത്സര്‍, പത്താന്‍കോട്ട് ജില്ലകള്‍ ഉള്‍പ്പെടെ 8 ജില്ലകളും, ഉത്തര്‍പ്രദേശിലെ 18 ജില്ലകളും. വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു. വാരണാസിയില്‍ മഴക്കെടുതിയില്‍ ഇതുവരെ 700ലേറെ വീടുകള്‍ തകര്‍ന്നുവീണു, 84 ഘട്ടുകളും വെള്ളത്തിനടിയിലായി.
ഉത്തരാഖണ്ഡില്‍ ഡെറാഡൂണ്‍, ഉത്തരകാശി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലും നന്ദേഡിലും 50 റോഡുകളും പാലങ്ങളും ഒലിച്ചുപോയത് ഗതാഗതം താറുമാറാക്കി. മുംബൈ നഗരത്തിലും മഴയെ തുടര്‍ന്ന് നിരവധി താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഒഡിഷയില്‍ 100 കണക്കിന് ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ബാധിക്കപ്പെട്ടിട്ടുണ്ട്.
ഉത്തരേന്ത്യന്‍ നദികളിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. സത്ലജ്, ബിയാസ്, രവി നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.യമുനയിലും ഗംഗയിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.