സ്‌കൂളില്‍ പോകാന്‍ താല്‍പര്യമില്ല: ബോംബ് ഭീഷണി അയച്ച് വിദ്യാര്‍ത്ഥി

ഡല്‍ഹിയിലെ സമ്മര്‍ ഫീല്‍ഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 12.30നാണ് മെയില്‍ സന്ദേശം വന്നത്. എന്നാല്‍, ഇന്ന് രാവിലെ സ്‌കൂള്‍ തുറന്നതിന് ശേഷമാണ് അധികൃതര്‍ ഇമെയില്‍ ശ്രദ്ധിച്ചത്.

author-image
Prana
New Update
ice
Listen to this article
0.75x1x1.5x
00:00/ 00:00

വെള്ളിയാഴ്ച ഇമെയില്‍ വഴി ഡല്‍ഹിയിലെ കൈലാഷ് കോളനിയിലെ സമ്മര്‍ ഫീല്‍ഡ് സ്‌കൂളില്‍ ലഭിച്ച ബോംബ് ഭീഷണ വ്യാജമാണെന്ന് തെളിഞ്ഞു. 14 വയസ്സുള്ള ആണ്‍കുട്ടിയാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.ഇമെയില്‍ ലഭിച്ചയുടനെ, ഡല്‍ഹിയിലെ സമ്മര്‍ ഫീല്‍ഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 12.30നാണ് മെയില്‍ സന്ദേശം വന്നത്. എന്നാല്‍, ഇന്ന് രാവിലെ സ്‌കൂള്‍ തുറന്നതിന് ശേഷമാണ് അധികൃതര്‍ ഇമെയില്‍ ശ്രദ്ധിച്ചത്.
ഇമെയിലിനെക്കുറിച്ച് സംസാരിച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശാലിനി അഗര്‍വാള്‍, അധികൃതര്‍ ഇമെയില്‍ കണ്ടതിനെത്തുടര്‍ന്ന് 10 മിനിറ്റിനുള്ളില്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചതായി പറഞ്ഞു. സ്‌കൂളില്‍ പോകാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ഇമെയില്‍ അയച്ചതെന്ന് ചോദ്യം ചെയ്യലില്‍ കുട്ടി പൊലീസിനോട് പറഞ്ഞു.

bomb threat bomb threaten fake bomb threat