/kalakaumudi/media/media_files/2025/12/29/balamurukannnnn-2025-12-29-10-14-58.jpg)
ചെന്നൈ : കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ തെങ്കാശിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടിയിലായി.
തമിഴ്‌നാട് കോടതിയിൽ ഹാജരാക്കി തിരികെ വിയ്യൂർ ജയിലിലേക്ക് കൊണ്ടു വരുന്നതിനിടെ വിയ്യൂർ ജയിലിന് സമീപത്തു നിന്നാണ് ഇയാൾ പോലീസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ടത്.
ഒന്നര മാസം മുമ്പാണ് ബാലമുരുകൻ പൊലീസ് വാഹനത്തിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുന്നത്.
അഞ്ചു കൊലപാതകം, മോഷണം അടക്കം 53 കേസുകളിലെ പ്രതിയാണ് ബാലമുരുകൻ.
തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്ത ബാലമുരുകനെ കോടതിയിൽ ഹാജരാക്കും. ഇതിനുശേഷമാകും വിയ്യൂരിലെത്തിക്കുക.
2023 സെപ്റ്റംബർ 24 മുതൽ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു ബാലമുരുകൻ.
പൊലീസിനെ ആക്രമിച്ച് നേരത്തേയും ജയിൽ ചാടിയിട്ടുണ്ട്.
കുപ്രസിദ്ധ കുറ്റവാളിയായ ബാലമുരുകനെ തമിഴ്‌നാട് പൊലീസ് ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന ആക്ഷേപം ശക്തമായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
