എന്‍ടിഎ ഡയറക്ടര്‍ സുബോദ് കുമാര്‍ സിങ്ങിനെ നീക്കി

സുബോദ് കുമാര്‍ സിങ്ങിന് പകരം ചുമതല നല്‍കിയിട്ടില്ല നീറ്റ്, സെറ്റ് പരീക്ഷ ക്രമക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്

author-image
Prana
New Update
nee

NTA director

Listen to this article
0.75x 1x 1.5x
00:00 / 00:00

 നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്നും സുബോദ് കുമാര്‍ സിങ്ങിനെ നീക്കി. പ്രദീപ് കൊരോളക്കാണ് പകരം താത്ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. സുബോദ് കുമാര്‍ സിങ്ങിന് പകരം ചുമതല നല്‍കിയിട്ടില്ല നീറ്റ്, സെറ്റ് പരീക്ഷ ക്രമക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്

മെയ് 5 ന് നടത്തിയ നീറ്റ് യുജി പരീക്ഷയുടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി ഹരജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കെടുകാര്യസ്ഥത, ക്രമക്കേടുകള്‍, ആള്‍മാറാട്ടം, ചോദ്യപേപ്പര്‍ ചോര്‍ച്ച, മോശം പെരുമാറ്റം, ഗ്രേസ് മാര്‍ക്ക് പ്രശ്നങ്ങള്‍ എന്നിവയും അതില്‍ ഉള്‍പ്പെടും

 

NTA director