ഡൽഹി: ആണവ അന്തർവാഹിനിയിൽ നിന്ന് ആണവ വാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായി റിപ്പോർട്ട്. ഐഎൻഎസ് അരിഗട്ട്. വിശാഖപട്ടണം കടലിന് സമീപമാണ് ഇന്ത്യ ഈ പരീക്ഷണം വിജയകരമായി നടത്തിയത്.ലോകത്തിലെ ഏറ്റവും ശക്തമായ പ്രതിരോധ ശക്തികളിലൊന്നാണ് ഇന്ത്യക്കുള്ളത്. പ്രത്യേകിച്ചും, ആണവായുധ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.അതിനിടെയാണ് മറ്റൊരു സുപ്രധാന മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്
3,500 കിലോമീറ്റർ ദൂരപരിധിക്കായി രൂപകൽപ്പന ചെയ്ത ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ ആണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. വിശാഖപട്ടണം തീരത്ത് നടന്ന പരീക്ഷണത്തിൽ സോളിഡ് പ്രൊപ്പല്ലൻ്റ് എസ്എൽബിഎമ്മുമായി ബന്ധപ്പെട്ട കെ-4 മിസൈലുകൾ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. ഇതാദ്യമായാണ് ഐഎൻഎസ് അരിഗട്ടിൽ നിന്ന് കെ4 മിസൈൽ പരീക്ഷിക്കുന്നത്. നവംബർ 27 മുതൽ 30 വരെ ഈ മേഖലയിൽ മിസൈൽ പരീക്ഷണം നടത്തുമെന്ന് ഇന്ത്യൻ ഡിഫൻസ് ഫോഴ്‌സ് മുൻകൂർ മുന്നറിയിപ്പ് നൽകിയിരുന്നു.